Bollywood
കരീന കപൂർ കള്ളിയാണ് – രഹസ്യം പുറത്ത് വിട്ട് സോനം കപൂർ !
കരീന കപൂർ കള്ളിയാണ് – രഹസ്യം പുറത്ത് വിട്ട് സോനം കപൂർ !
By
കരീന കപൂർ എപ്പോളും സമൂഹ മാധ്യമങ്ങളിൽ താരമാണ്. ഫേസ്ബുക്ക് – ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒന്നും ഇല്ലെങ്കിലും കരീനയുടെ ചിത്രങ്ങൾ എപ്പോളും സോഷ്യൽ മീഡിയ ആഘോഷിക്കാറുണ്ട് .
മകന് തൈമൂറിന്റെ ജനനശേഷം സീറോ സൈസില്‍ നിന്നും പ്ലസ് സൈസില്‍ എത്തിയിരുന്ന താരം വീണ്ടും പഴയ സീറോ സൈസിലേക്ക് തിരിച്ചെത്തിയത് കഠിനമായ വ്യായാമത്തിലൂടെയാണ്.
സാമൂഹിക മാധ്യമങ്ങളില്‍ കരീനയുടെ വിശേഷങ്ങള്‍ എപ്പോഴും നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോഴിതാ കരീനയുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബന്ധുവും സുഹൃത്തുമായ സോനം കപൂര്‍. സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന രഹസ്യമാണ് കരീനയെക്കുറിച്ച് സോനം പറയുന്നത്. അര്‍ബ്ബാസ് ഖാന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീന കപൂറിനെക്കുറിച്ചും അവരുടെ ആര്‍ക്കുമറിയാത്ത ഒരു രഹസ്യത്തെക്കുറിച്ചും സോനം സംസാരിച്ചത്.
കരീന കപൂറിന് കള്ളപ്പേരില്‍ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നാണ് സോനം വെളിപ്പെടുത്തിയത്. കരീന സമൂഹമാധ്യമങ്ങളില്‍ ഇല്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു സോനത്തിന്റെ തകര്‍പ്പന്‍ മറുപടി. ”കരീന സമൂഹമാധ്യമങ്ങളില്‍ ഉണ്ട്. പക്ഷേ അതൊരു കള്ളപ്പേരിലാണ്” സോനം പറഞ്ഞു.
sonam kapoor about kareena kapoor
