മുടി കെട്ടേണ്ട…. ഇപ്പോള്‍ ഒരുങ്ങാന്‍ ഒട്ടും സമയമെടുക്കില്ല, സന്തോഷം കണ്ടെത്താന്‍ ഒരവസരം നോക്കി നടക്കുകയാണ് ഞാന്‍, എന്റെ ജീവിതത്തില്‍ ഇപ്പോള്‍ വേദനയുടേയും തളര്‍ച്ചയുടേയും നിമിഷങ്ങളാണ്: തല മുണ്ഡനം ചെയ്ത് ഹൃദയത്തെ തൊടുന്ന കുറിപ്പുമായി സൊനാലി
മുടി കെട്ടേണ്ട…. ഇപ്പോള്‍ ഒരുങ്ങാന്‍ ഒട്ടും സമയമെടുക്കില്ല, സന്തോഷം കണ്ടെത്താന്‍ ഒരവസരം നോക്കി നടക്കുകയാണ് ഞാന്‍, എന്റെ ജീവിതത്തില്‍ ഇപ്പോള്‍ വേദനയുടേയും തളര്‍ച്ചയുടേയും നിമിഷങ്ങളാണ്: തല മുണ്ഡനം ചെയ്ത് ഹൃദയത്തെ തൊടുന്ന കുറിപ്പുമായി സൊനാലി
തല മുണ്ഡനം ചെയ്ത് ഹൃദയത്തെ തൊടുന്ന കുറിപ്പുമായി ബോളിവുഡ് താര സുന്ദരി സൊനാലി ബെന്ദ്രേ. അപ്രതീക്ഷിതമായി പിടികൂടിയ ക്യാന്‍സര്‍ രോഗത്തോടു മല്ലിടുകയാണ് താരമിപ്പോള്‍. ചികിത്സയ്ക്കായി സൊനാലി ഇപ്പോള്‍ അമേരിക്കയിലാണ്. സുഹൃത്തുക്കളായ ഹൃതിക് റോഷന്, സുസെന്‍ ഖാന്, ഗായത്രി ഒബ്രോയ് എന്നിവര്‍ തന്നെ സന്ദര്‍ശിച്ചതിന്റെ സന്തോഷം സൊനാലി സൗഹൃദ ദിനത്തില്‍ ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുകയാണ്. ഗായത്രി ഒബ്രോയ്, സുസെന്‍ ഖാന് എന്നിവര്‍ തനിക്കൊപ്പം ഇരിക്കുന്ന ഹൃതിക് റോഷന് പകര്‍ത്തിയ ചിത്രവും സൊനാലി പങ്കുവെച്ചിട്ടുണ്ട്.. ഇപ്പോള്‍ തനിക്ക് ഒരുങ്ങാന്‍ ഒട്ടും സമയമെടുക്കില്ലെന്നും മുടി കെട്ടുക എന്ന കടമ്പ ഇപ്പോള്‍ ഇല്ലെന്നും സൊനാലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
സൊനാലിയുടെ കുറിപ്പ് വായിക്കാം-
‘ഇത് ഞാനാണ്, ഈ നിമിഷം ഞാന്‍ അതീവ സന്തോഷവതിയുമാണ്. ഞാനത് പറയുമ്പോള്‍ ആളുകള്‍ എന്നെ വിചിത്രമായി നോക്കും, പക്ഷേ എന്റെ സന്തോഷം സത്യമാണ്. എന്ത് കൊണ്ടാണ് എന്നും ഞാന്‍ പറയാം. ഇപ്പോള്‍ ഞാന്‍ കഴിഞ്ഞു പോകുന്ന ഒരു നിമിഷത്തേയും ശ്രദ്ധിക്കുന്നു, സ്നേഹിക്കുന്നു. സന്തോഷം കണ്ടെത്താന്‍ പറ്റുന്ന ഒരവസരം നോക്കി നടക്കുകയാണ് ഞാന്‍. ശരിയാണ് എന്റെ ജീവിതത്തില്‍ ഇപ്പോള്‍ വേദനയുടേയും തളര്‍ച്ചയുടേയും നിമിഷങ്ങളുണ്ട്. പക്ഷേ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. ഞാന്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവിടാനും സ്നേഹിക്കപ്പെടുന്നത് അനുഭവിക്കാനും അതില്‍ സന്തോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.
നിമിഷങ്ങളുടെ നോട്ടീസില്‍ എന്റെ അടുത്തേക്ക് പറന്നു വന്ന എന്നെ സഹായിക്കാന്‍ സന്നദ്ധത കാട്ടിയ, ശക്തി സ്തൂപങ്ങളായ എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി. തിരക്കുള്ള ജീവിതത്തിനിടയില്‍ എന്നെ വന്നു കാണാനും വിളിക്കാനും, മെസ്സേജ് അയക്കാനും ഫേസ്ടൈം ചെയ്യാനുമെല്ലാം അവര്‍ സമയം കണ്ടെത്തുന്നു. ഒറ്റയ്ക്കായി എന്ന് ഒരു നിമിഷം പോലും എനിക്ക് അനുഭവപെടാത്ത രീതിയില്‍ എന്റെ കൂടെ നില്ക്കുന്നു. സത്യമുള്ള സൗഹൃദം എന്തെന്ന് കാട്ടിത്തന്നതിന് നന്ദി. ഹാപ്പി ഫ്രണ്ട്ഷിപ് ഡേ, ലേഡീസ്! എന്റെ ജീവിതത്തില്‍ നിങ്ങള്‍ ഉള്ളത് ഒരനുഗ്രഹമായി കരുതുന്നു. ഈ ചിത്രത്തില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും (അതാരാണ് എന്ന് നിങ്ങള്‍ക്കറിയാം) നന്ദി.
ഇപ്പോള്‍ ഞാന്‍ ഒരുങ്ങാന്‍ ഒട്ടും സമയമെടുക്കുന്നില്ല കാരണം മുടി കെട്ടുക എന്ന കടമ്പ ഇല്ല ഇപ്പോള്‍. ബാല്‍ഡ് ഈസ് ബ്യൂട്ടിഫുള്‍. സൊനാലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Sonali Bendre instagram post