Malayalam Breaking News
അർബുദത്തിനോട് യുദ്ധം ചെയ്ത് ഞാൻ തിരിച്ച് വരും – കണ്ണ് നിറഞ്ഞു മുടിമുറിച്ച് സോണാലി ബിന്ദ്ര
അർബുദത്തിനോട് യുദ്ധം ചെയ്ത് ഞാൻ തിരിച്ച് വരും – കണ്ണ് നിറഞ്ഞു മുടിമുറിച്ച് സോണാലി ബിന്ദ്ര
By
അർബുദത്തിനോട് യുദ്ധം ചെയ്ത് ഞാൻ തിരിച്ച് വരും – കണ്ണ് നിറഞ്ഞു മുടിമുറിച്ച് സോണാലി ബിന്ദ്ര
കാൻസർ രോഗത്തോട് പോരാടാൻ ഒരുങ്ങുകയാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്ര . താൻ രോഗ ബാധിതയാണെന്ന് ഉറപ്പായതോടെ ആരാധകരുമായി താരം രോഗ വിവരം പങ്കു വക്കുകയും ചെയ്തു.ധാരാളം ആളുകൾ നടിക്ക് പിന്തുണ അറിയിച്ചു.
കാൻസർ രോഗം സ്ഥിരീകരിച്ച സൊണാലി ന്യൂയോർക്കിൽ ചികിത്സയിലാണ്. ‘രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഞാൻ’, സൊണാലി ട്വിറ്ററിൽ കുറിച്ചു.
ഇപ്പോഴിതാ കീമോ ചെയ്യുന്നതിന് മുമ്പായി നടി തലമുടി വെട്ടിയിരിക്കുകയാണ്. ഇടയ്ക്ക് സങ്കടം സഹിക്കവയ്യാതെ കണ്ണുതുടക്കുന്നുണ്ടായിരുന്നു താരം. വിഷമഘട്ടത്തിൽ സൊണാലിക്ക് എല്ലാ പിന്തുണയുമായി ഭർത്താവ് ഗോൾഡി ഒപ്പമുണ്ട്.
കൂടുതൽ വായിക്കാൻ >>>
sonali bendre shares emotional haircut due to cancer