News
കൊവിഡ് ഭേദമായി….എങ്ങനെയാണ് കൊവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്..പക്ഷെ
കൊവിഡ് ഭേദമായി….എങ്ങനെയാണ് കൊവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്..പക്ഷെ
ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ് ഭേദമായി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്
താന്‍ എങ്ങിനെയാണ് കൊവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ കൊവിഡ് ഫാന്‍സ് ക്ലബിനെ വെറുപ്പിക്കരുതെന്നാണ് തനിക്ക് കിട്ടിയ നിര്‍ദ്ദേശമെന്നും കങ്കണ സ്റ്റോറിയില്‍ പറയുന്നു.
കൊറോണ വൈറസിനോട് ബഹുമാനമില്ലാതെ പെരുമാറിയാല്‍ പ്രശ്നമാണ്. അത് ബാധിക്കുന്ന ചിലര്‍ സമൂഹത്തിലുണ്ട്. അതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ല. പ്രാര്‍ത്ഥിക്കുകയും സ്നേഹസന്ദേശം അയക്കകുയും ചെയ്തവര്‍ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു
മെയ് 8നാണ് കങ്കണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദിനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കൊവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഞാന്‍ സ്വയം പ്രതിരോധിച്ചിരുന്നു. പക്ഷെ രോഗം വന്നത് ഞാന്‍ അറിഞ്ഞില്ല. ഇനി രോഗം മാറാനുള്ള കാര്യങ്ങള്‍ ചെയ്യും. കൊവിഡ് വെറും ജലദോഷപ്പനിയാണ്. അതിന് മാധ്യമങ്ങള്‍ അനാവശ്യ ശ്രദ്ധ കൊടുത്തത് കൊണ്ടാണ് ജനങ്ങള്‍ പരിഭ്രാന്തരാവുന്നത്.’ എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
