Social Media
കുഞ്ഞനുജനരികില് കിടന്ന് കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിപ്പിച്ച് അപ്പു; വൈറലായി അമ്പിളി ദേവിയുടെ മക്കളുടെ വീഡിയോ
കുഞ്ഞനുജനരികില് കിടന്ന് കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിപ്പിച്ച് അപ്പു; വൈറലായി അമ്പിളി ദേവിയുടെ മക്കളുടെ വീഡിയോ
ഒരാഴ്ച്ചക്കാലമായി സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയമാണ് സീരിയല്‍ താരങ്ങളായ ആദിത്യന് ജയന്റെയും അമ്പിളി ദേവിയുടെയും വാര്‍ത്തകള്‍. അവസാനം ആദിത്യന് ആത്മഹത്യക്ക് ശ്രമിക്കുകയും അമ്പിളി ദേവിയുടെ പരാതിയിന്മേല് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ മനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ മക്കളുടെ പരിചരണത്തില്‍ അമ്പിളി തെല്ലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് അമ്പിളിയുടെ മക്കളുടെ വീഡിയോയാണ്. മക്കളുടെ കളിയും ചിരിയും പങ്കുവെച്ചിരിക്കുന്നത് അമ്പിളി ദേവി തന്നെയാണ്.
അമ്പിളി തന്റെ മക്കളായ അപ്പുവിന്റെയും അര്‍ജുന്റെയും ഒരു ക്യൂട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. വീഡിയോയില്‍ കുഞ്ഞനുജനായ അര്‍ജുനെ ഓമനിക്കുന്ന അപ്പുവാണുള്ളത്. അര്‍ജുനെ അപ്പു എടുത്തുകൊണ്ട് നടക്കുകയാണ്. മാര്‍ച്ച് അഞ്ചിന് അമ്പിളി പങ്കുവെച്ച ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
അമ്മയുടെ പൊന്നുമോന് എന്തിയേ? എന്ന് അമ്പിളി ചോദിക്കുമ്പോള്‍ കുഞ്ഞാവ തന്നെത്തനെ തൊട്ടുകാണിക്കുന്നുണ്ട്. അമ്മയേയും ചേട്ടനേയും ഒച്ചവെച്ച് പേടിപ്പിക്കുന്നുമുണ്ട് കുഞ്ഞാവ. കുഞ്ഞനുജനരികില് കിടന്ന് കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിപ്പിക്കുകയാണ് മൂത്തമകന് അപ്പു. സ്നേഹം കൂടി ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൊണ്ടുമൂടുകയാണ് കുഞ്ഞനുജന്. ഈ ചേട്ടന്റേയും അനുജന്റേയും വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്.
