Connect with us

അച്ഛന്റെ 75ാം പിറന്നാൾ ആഘോഷിച്ച് പൂർണിമയും പ്രിയയും; വിഡിയോ വൈറലാകുന്നു

Social Media

അച്ഛന്റെ 75ാം പിറന്നാൾ ആഘോഷിച്ച് പൂർണിമയും പ്രിയയും; വിഡിയോ വൈറലാകുന്നു

അച്ഛന്റെ 75ാം പിറന്നാൾ ആഘോഷിച്ച് പൂർണിമയും പ്രിയയും; വിഡിയോ വൈറലാകുന്നു

അച്ഛൻ മോഹന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച് നടി പൂർണിമയും കുടുംബവും. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂർണ്ണിമയുടെ സഹോദരി പ്രിയയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചത്.

പൂർണിമയുടെ മക്കളായ പ്രാർഥന, നക്ഷത്ര നടിയുടെ സഹോദരി പ്രിയ, നിഹാൽ പിള്ള എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. ഷൂട്ടിങ് തിരക്കായതിനാൽ ഇന്ദ്രജിത്തിന് എത്തിച്ചേരാൻ സാധിച്ചില്ല.


അച്ഛനുമൊത്തുള്ള മറക്കാനാത്ത നിമിഷങ്ങൾ പൂർണിമയും പ്രിയയും പങ്കുവയ്ക്കുക ഉണ്ടായി. പ്രാർഥനയും നക്ഷത്രയും മുത്തച്ഛനെക്കുറിച്ച് അനുഭവങ്ങൾ പറയുകയുണ്ടായി.

അതിനിടെ പൂർണിമ പങ്കുവച്ച ഇളയമകൾ നക്ഷത്രയ്ക്കൊപ്പമുള്ള ചിത്രം ശ്രദ്ധേയമായിരുന്നു . നച്ചു എന്നു വിളിപ്പേരുള്ള നക്ഷത്രയ്ക്ക് ഒപ്പമുള്ള ഈ ചിത്രങ്ങൾക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയെ നെഞ്ചോട് ചേർത്ത് കൊഞ്ചിക്കുകയാണ് മകൾ. മകളുടെ ലാളനയേറ്റു വാങ്ങി പൂർണിമയും. ‘ഇവിടെ ആരാണ് അമ്മ’ എന്ന അടിക്കുറിപ്പുമായാണ് പൂർണിമ ചിത്രങ്ങൾ പോസ്റ്റു ചെയ്തിരിക്കുന്നത്.

അമ്മയെപ്പോലെ സുന്ദരിക്കുട്ടിയാണ് മകൾ എന്നും പൂർണിമയുടെ കാർബണ്‍ കോപ്പിയാണ് നക്ഷത്രയെന്നാണ് പലരും കമന്റുകൾ ചെയ്തിരിക്കുന്നത്. അവിടുത്തെ ഏറ്റവും സുന്ദരിക്കുട്ടി നക്ഷത്രയാണെന്നാണ് മറ്റൊരു കമന്റ്.

താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മക്കളായ പ്രർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലും സജീവമാണ്. രണ്ടുപേരും ഈ ചെറുപ്രായത്തിൽ തന്നെ തങ്ങളുടേതായ രീതിയിൽ കഴിവ് തെളിയിച്ചവരാണ്. പ്രാർഥനയ്ക്ക് പാട്ടിലാണ് കമ്പം, നക്ഷത്രയാകട്ടെ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തിൽ ഒരുകൈ നോക്കിയിട്ടുണ്ട്. ഒരു ഷോട്ട്ഫിലിമിലാണ് നച്ചു തകർപ്പൻ പ്രകടനം നടത്തിയത്.

More in Social Media

Trending

Recent

To Top