“മുകേഷ് നിരന്തരം ഫോൺ വിളിച്ച് അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു” – ആരോപണവുമായി സാമൂഹിക പ്രവർത്തക മി ടൂവിൽ കുടുങ്ങി മുകേഷ് !!!
ലോകത്ത് സജീവ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ് മീ ടൂ ക്യാമ്പയിൻ . പല പ്രമുഖ നടന്മാർക്കും ഇത് വിനയായിരിക്കുന്നു. ഇപ്പോൾ മി ടൂ കാമ്പയിനിൽ കുടുങ്ങിയിരിക്കുകയാണ് മുകേഷ് .മുകേഷിനെതിരെ ആരോപണത്തെ ഉന്നയിച്ചിരിക്കുന്നത് . സാമൂഹിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് .ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്.
അന്ന് ചിത്രീകരണത്തിനിടയില്‍ നടന് മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന് സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
അതെസമയം ടെസ് ജോസഫിനെ തനിക്ക് അറിയില്ലെന്നും സംഭവത്തെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും മുകേഷ് പ്രതികരിച്ചു. ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്നും എംഎല്‍എ പ്രതികരിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...