Connect with us

ലൈംഗീക പീഡനശ്രമം ഓർമയില്ല ; ആരോപണം ചിരിച്ചു തള്ളുന്നുവന്നു മുകേഷ്

Malayalam Breaking News

ലൈംഗീക പീഡനശ്രമം ഓർമയില്ല ; ആരോപണം ചിരിച്ചു തള്ളുന്നുവന്നു മുകേഷ്

ലൈംഗീക പീഡനശ്രമം ഓർമയില്ല ; ആരോപണം ചിരിച്ചു തള്ളുന്നുവന്നു മുകേഷ്

ലൈംഗീക പീഡനശ്രമം ഓർമയില്ല ; ആരോപണം ചിരിച്ചു തള്ളുന്നുവന്നു മുകേഷ്

ടെലിവിഷൻ കാസ്റ്റിംഗ് ഡയറക്ടർ റെസ് ജോസഫ് തനിക്കെതിരെ ഉന്നയിച്ച ലൈംഗീക ആരോപണത്തെ ചിരിച്ചു തള്ളി മുകേഷ്. ലൈംഗിക പീഡനശ്രമം ഓര്‍മ്മയില്ലെന്നും മുകേഷ് പറയുന്നു. ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു. താനൊരു എംഎല്‍എ ആയ കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുകേഷ് വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മീ ടു ഇന്ത്യ, ടൈസ് അപ്, മീ ടു എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് , ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തല്‍.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണ്‌ലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നും ടെസ് വെളിപ്പെടുത്തിയിരുന്നു.

mukesh replied to tess joseph’s comment

More in Malayalam Breaking News

Trending