സത്യത്തിൽ ഇട്ടേച്ചു പോയ കാമുകിമാരെക്കാൾ നന്ദി ഇവൾക്കുണ്ട് എന്നാണോ ഉദേശിച്ചത്.? ഗോപി സുന്ദറിനെ വിമർശിച്ച് സോഷ്യൽ മീഡിയ!!
By
സംഗീതം കൊണ്ട് മാജിക് സൃഷ്ടിക്കാറുള്ള സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. ഇന്ന് മലയാളവും കടന്ന് തെലുങ്കിലും തന്റേതായൊരു സ്ഥാനം കണ്ടെത്തുകയാണ് ഗോപി സുന്ദര്‍.
ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സംഗീത പ്രതിഭയാണ് അദ്ദേഹം. എന്നാല്‍ സംഗീതത്തിന്റെ പേരില്‍ മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഗോപി സുന്ദറിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയങ്ങളാണ്.
സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. സുഹൃത്തുക്കളായി കൂടുതലും പെൺകുട്ടികൾ ആണുള്ളത് എന്നത് കൊണ്ട് ഗോപിയുടെ കൂടെ വിവാദങ്ങളുമുണ്ട്. എന്നാലും ഗോപി തന്റെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ ആക്റ്റീവ് ആണ്. ഇടയ്ക്കിടെ വ്യക്തി ജീവിതത്തിലെ ഓരോ ഇഷ്‌ടത്തെയും കുറിച്ച് അദ്ദേഹം ഓരോ പോസ്റ്റുകൾ ചെയ്യും.
വളരെ ചുരിങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി, മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ഗോപി സുന്ദർ ഹിറ്റുകൾ ഉണ്ടാക്കി. പ്രൊഫഷണൽ മേഖലയിൽ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിക്കാറുണ്ടെങ്കിലും പല വിവാദങ്ങളിലും ഗോപി സുന്ദർ പെട്ടിട്ടുണ്ട്.
ധാരാളം സ്ത്രീ സുഹൃത്തുക്കൾ ഉള്ള ഗോപി സുന്ദർ അവർക്കാപ്പമുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമ്പോൾ വൻ വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. ആർക്കൊപ്പമുള്ള ഫോട്ടോസ് അദ്ദേഹം പങ്കുവെച്ചാലും അത് അദ്ദേഹത്തിന്റെ കാമുകിയാണെന്ന തരത്തിലാണ് സംസാരം വരാറുള്ളത്. അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഇത്തരത്തിലുള്ള ചർച്ച കൂടി.
ഇപ്പോൾ ഗോപി സുന്ദർ പങ്കുവെച്ച ഒരു ഫോട്ടോയും ക്യാപ്ഷനുമാണ് ചർച്ചയായിരിക്കുന്നത്. കല്യാണി എന്ന തന്റെ വളർത്തുപട്ടിക്കൊപ്പമുള്ള ഫോട്ടോയാണ് ഗോപി സുന്ദർ പങ്കുവെച്ചത്. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി, ഇവൾ എന്റെ കല്യാണിക്കുട്ടി എന്ന് കുറിച്ചാണ് ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ചത്.
വർഷങ്ങളായി ഗോപി സുന്ദറിന് വീട്ടിൽ വളർത്തു നായ്ക്കളുണ്ട്. മുൻപ് കൂട്ടുകാരി അഭയ ഹിരണ്മയി കൂടെയുണ്ടായിരുന്നപ്പോൾ, വീട്ടിലെ ഓരോ ചടങ്ങുകൾക്കും ഒരു നായ്ക്കുട്ടിയേയും കൂടെ കൂട്ടുമായിരുന്നു. അതിനി പിറന്നാൾ ആഘോഷമായാലും, മറ്റെന്തു പരിപാടിയായാലും ഒന്നിലേറെ നായ്ക്കുട്ടികൾ ഇവരുടെ വീട്ടിലുണ്ടാകും.
ഇവർ പിരിഞ്ഞപ്പോൾ, ഈ സൗഹൃദങ്ങൾ രണ്ടിടത്തായി മാറി എന്നതായിരുന്നു ഒരു സുപ്രധാന വിഷയം. കല്യാണിയെ ഗോപിയുടെ വീട്ടിൽ വളർത്തി തുടങ്ങിയോ എന്ന് വ്യക്തമാക്കിയിട്ടില്ല. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. ഗോപി സുന്ദറും കമന്റ് ഇട്ടിട്ടുണ്ട്.
ബൈ ദുബായ് കൂടെയുള്ളത് പുതിയ ആളാണോ?? എന്നായിരുന്നു ഒരാളുടെ കമന്റ് ഇതിന് അതെ ഇത് നിങ്ങളുടെ ബന്ധുവാണ് എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്. സത്യത്തിൽ ഇട്ടേച്ചു പോയ കാമുകിമാരെക്കാൾ നന്ദി ഇവൾക്കുണ്ട് എന്നാണോ ഉദേശിച്ചത് എന്നാണ് മറ്റൊരു കമന്റ്.
പ്രിയപെട്ട ഗോപി സുന്ദർ നിങ്ങൾ ഇത്രയും നാൾ ഇടുന്ന ഫോട്ടോ എന്ത് കൊണ്ടോ ഞാൻ ശ്രദ്ധിച്ചിട്ടില്ല പക്ഷെ ഈ ഫോട്ടൊ ഏറ്റവും മികച്ചത് ഒത്തിരി ഇഷ്ടം ആയി കല്യാണി കുട്ടിയെ ഇസ്രായേലിൽ നിന്നുള്ള എൻ്റെ സ്നേഹാന്വേഷണം അറിയിക്കുമല്ലോ, അസൂയ ഉള്ളവർ അങ്ങനെ പലതും പറയും.. ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്.. അത് ഓരോരുത്തരുടെയും ചോയ്സ് ആണ് എങ്ങനെ ആവണം എന്നത്… മണ്ണ് തിന്നാൻ പോകുന്നതിൽ വലുതല്ല മനുഷ്യൻ തിന്നുന്നത്…ഇങ്ങ്ളു പൊളിക്ക് ബ്രോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
താൻ ഇതുവരെ ആരെയും ചതിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് പരാതി പറഞ്ഞ് ആരും വന്നിട്ടുമില്ലെന്നും എല്ലാവരും സന്തോഷത്തോടെ ഇരിക്കുകയാണെന്നും ഗോപി സുന്ദർ നേരത്തെ പറഞ്ഞിരുന്നു. ഒരാൾക്കൊപ്പം ഫോട്ടോ പോസ്റ്റ് ചെയ്താൽ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് വ്യാഖ്യാനിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു.
ഗോപി സുന്ദർ അടുത്തതായി ഫെയ്സസ് എന്ന മലയാള സിനിമയ്ക്കാണ് സംഗീതം നൽകുന്നത്. അടുത്തിടെ അദ്ദേഹം മലയാളത്തിൽ സജീവമായിരുന്നില്ല. സിനിമാ സംഗീതത്തിന് പുറമേ, ഗോപി സുന്ദർ ഓൺസെമ്പിൾ എന്ന പേരിൽ ഒരു സംഗീത ബാൻഡും അദ്ദേഹത്തിനുണ്ട്.
ഈ ബാൻഡിന്റെ കീഴിൽ ഗോപി കൂടുതലായും സ്റ്റേജ് ഷോകൾ ചെയ്തു വരുന്നു. നാട്ടിലും വിദേശത്തുമായി ഗോപി സുന്ദർ ഇതിനോടകം ഏതാനും ഷോകൾ ചെയ്തു കഴിഞ്ഞു. നിരവധി സംഗീത പ്രതിഭകൾക്ക് അവരുടെ പ്രതിഭ മാറ്റുരയ്ക്കാൻ ലഭിക്കുന്ന വേദി കൂടിയാണ് ഈ ബാൻഡ്