Connect with us

രാജസ്ഥാനിലെ സിറ്റി പാലസിൽ പിറന്നാൾ ആഘോഷിച്ച് റിമി ടോമി; വൈറലായി വീഡിയോ

Malayalam

രാജസ്ഥാനിലെ സിറ്റി പാലസിൽ പിറന്നാൾ ആഘോഷിച്ച് റിമി ടോമി; വൈറലായി വീഡിയോ

രാജസ്ഥാനിലെ സിറ്റി പാലസിൽ പിറന്നാൾ ആഘോഷിച്ച് റിമി ടോമി; വൈറലായി വീഡിയോ

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

കഴിഞ്ഞ മാസമായിരുന്നു റിമി ടോമിയുടെ നാൽപ്പത്തിയൊന്നാം പിറന്നാൾ. ഇപ്പോഴിതാ തന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ യൂട്യൂബിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് താരം. വളരെപ്പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായും രം​ഗത്തെത്തിയിരുന്നത്.

രാജസ്ഥാനിലെ ഉദയ്പൂറിലുള്ള സിറ്റി പാലസിലായിരുന്നു റിമിയുടെ ബർത്ത് ഡേ ആഘോഷം കെങ്കേമമായി നടന്നത്. സഹോദരി റിനുവിനും, അവരുടെ രണ്ട് മക്കളും, സഹോദരന്റെ റിങ്കുവിന്റെ മകളും എല്ലാവരും ചേർന്ന് അടിച്ചുപൊളിച്ചാണ് പിറന്നാൾ ആഘോഷിച്ചത്. കൊട്ടാരത്തിലെ ഏറ്റവും ലക്ഷ്വറിയായ മുറികളിലൊന്നായ രാജകുമാരിയുടെ മുറിയിലായിരുന്നു റിമിയും കുടുംബവും താമസിച്ചത്.

ഓരോ മനോഹരമായ കാഴ്ചയും റിമി വീഡിയോയിലൂടെ ആരാധകർക്ക് കാണിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമായിട്ടും, അതിപ്പോഴും അതിന്റെ പഴമയോടെ നിലനിർത്തി പോരുകയാണ്. അതാണ് ഇതിനിത്രയും കോസ്റ്റ് എന്നും റിമി ടോമി വീഡിയോയിലൂടെ ആരാധകരോട് പറയുന്നു.

ഒരു ദിവസം മുഴുവൻ റിമിയും കുടുംബവും കൊട്ടാരത്തിൽ ചെലവഴിച്ച ശേഷമാണ് തിരിച്ച് പോയത്. ആനയുടെ ചിത്രം വച്ച കേക്കാണ് റിമിയുടെ ബർത്ത് ഡേയ്ക്ക് മുറിച്ചത്. ഏറ്റവും ആയുസുള്ള ആനയെ പോലെ തന്നെ റിമിയ്ക്കും അത്രയും ആയുസുണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ടായിരുന്നു കേക്ക് മുറിച്ചത്. ഈ വീഡിയോ ഇടുന്നതും യൂട്യൂബ് വരുമാനത്തിന് വേണ്ടിയല്ല, നാളെ മക്കൾ വലുതാവുമ്പോൾ അവർക്ക് നല്ല ഓർമകൾ ഉണ്ടാവട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് റിമി വീഡിയോ അവസാനിപ്പിക്കുന്നത്.

അതേസമയം, അടുത്തിടെ തന്റെ വരവിനെയും ചിലവിനെയും കുറിച്ചെല്ലാം റിമി ടോമി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ വരവറിയാതെ ചെലവഴിക്കുന്ന ഒരാളാണ്; ഒരിക്കലും ഇതാരും മാതൃകയാക്കരുതെന്ന് ആണ് റിമി പറയുന്നത്. വായ പോയ കോടാലി പോലെ എല്ലാം തുറന്നു പറയുന്ന ആളാണ് താൻ എന്ന് അടുത്തിടെ റിമി പറഞ്ഞിരുന്നു.

അത്പോലെ തന്നെയാണ് താൻ അത്യാവശ്യം ചിലവ് ചെയ്യുന്ന ആളാണ് എന്നും റിമി പറയുന്നത്. ഞാൻ വരവ് അറിയാതെ ചിലവഴിക്കും. ജീവിക്കുന്ന അത്രയും കാലം മാത്രമേ നമുക്ക് ജീവിതം ഉള്ളൂ, അത് നന്നായി ജീവിക്കാം എന്ന് വിശ്വസിക്കുന്ന ആളാണ്.

ഇപ്പോൾ ചിലവാക്കിയില്ല എങ്കിൽ എപ്പോൾ ചിലവാക്കും എന്നാണ് ഞാൻ ചിന്തിക്കുക. യാത്രക്ക് വേണ്ടിയാണു കൂടുതലും ചെലവിടുന്നത്. പിന്നെ ഒരു പെർഫോർമർ ആണ് ഞാൻ. അപ്പോൾ സ്റ്റേജിൽ നില്ക്കാൻ വേണ്ടി അത്യാവശ്യം നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും മറ്റുമായി പൈസ ചിലവാക്കും എന്നും റിമി ടോമി പറഞ്ഞിരുന്നു.

ഗാനമേളകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടുന്നത്. സ്‌റ്റേജ് ഷോകളിലൂടെയാണ് റിമി ടോമി സിനിമയിലെത്തുന്നത്. നാദിർഷയാണ് റിമിയെ മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ട് പാടാനായി വിദ്യാ സാഗറിനും ദിലീപിനും നിർദ്ദേശിക്കുന്നത്. മീശമാധവൻ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേർന്നാൽ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending