Malayalam
മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കാൻ പഠിക്ക് കുട്ടികളെ, നിങ്ങളും സ്ട്രോങ്ങ് ആവുക, അതുമാത്രമേയുള്ളൂ പോംവഴി; അമൃതയ്ക്ക് പിന്തുണയുമായി ആരാധകർ
മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കാൻ പഠിക്ക് കുട്ടികളെ, നിങ്ങളും സ്ട്രോങ്ങ് ആവുക, അതുമാത്രമേയുള്ളൂ പോംവഴി; അമൃതയ്ക്ക് പിന്തുണയുമായി ആരാധകർ
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമൃതയുടെയും ബാലയുടെയും ആരോപണങ്ങളും തുറന്ന് പറച്ചിലുകളുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഒടുക്കം ബാലയുടെ അറസ്റ്റിലേയ്ക്ക് ആണ് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ഗുരുതരമായ ആരോപണങ്ങളായിരുന്നു ബാലയ്ക്കെതിരെ അമൃത ഉയർത്തിയത്. തന്നെ അതിക്രൂരമായി ശാരീരകമായും മാനസികമായും ബാല പീ ഡിപ്പിച്ചിട്ടുണ്ടെന്നാണ് അമൃത പറഞ്ഞത്.
പലപ്പോഴും ചോരതുപ്പി ആ വീട്ടിൽ കഴിയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആ വീട് വിട്ട് ഓടിപ്പോന്നത്. ബാല പറയുന്നത് പോലെ താൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒന്നും കൈക്കലാക്കിയിട്ടില്ല. കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം തനിക്കും മകൾക്കും ഒന്നും വേണ്ടെന്ന് പറഞ്ഞു എന്നായിരുന്നു അമൃത പറഞ്ഞത്.
ഈ വീഡിയോ പങ്കിട്ടതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമായിരുന്നു അമൃതയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ താരം ആശുപത്രിയിലായിരുന്നു. കാർഡിയാക് ഐസിയുവിന് മുൻപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് സഹോദരി അഭിരാമിയായിരുന്നു അമൃതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ചത്.
പിന്നീട് ആശുപത്രിയിൽ നിന്നും വന്നതിന് ശേഷം നെഞ്ചിൽ സ്റ്റിച്ചുമായുള്ള അമൃതയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രാർത്ഥിവർക്കും ഒപ്പം നിന്നവർക്കും നന്ദിയും അറിയിച്ചിരുന്നു. എന്നാൽ എന്താണ് അമൃതയ്ക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന ആരാധകരുടെ ചോദ്യത്തിന് ഇരുവരും കൃത്യമായ മറുപടി നൽകിയിട്ടില്ല.
അതേസമയം ഈ വിവാദങ്ങളിൽ ഇതുവരേയും ചിലർ അമൃതയേയും കുടംബത്തേയും വെറുതെ വിടാൻ ഒരുക്കമല്ലെന്നാണ് താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളും വ്യക്തമാക്കുന്നത്. സഹോദരി അഭിരാമിക്കൊപ്പം ഒരു ബജൻ പാടുന്ന വീഡിയോ അമൃത പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്റുകൾ.
നിങ്ങൾ തെറ്റായ വഴിയിലാണ്. നിങ്ങൾക്കൊരു കുഞ്ഞുണ്ട്. നിങ്ങൾക്ക് ഒരുകാലത്തും രക്ഷപ്പെടാൻ സാധിക്കില്ല. മ്യൂച്ചലി അയാളുമായി സെറ്റിലാകാൻ ശ്രമിക്കൂ എന്നാണ് കമന്റിൽ പറയുന്നത്. ഇതിന് തക്കതായ മറുപടി അമൃതയുടെ ആരാധകർ തന്നെ നൽകുന്നുണ്ട്. ‘അവരെ വെറുതെ വിടൂ അവർ ഏത് മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നതെന്ന് നിങ്ങൾക്ക് അറിയില്ല എന്നാണ് ഒരാൾ കുറിച്ചത്.
മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കാൻ പടിക്ക് കുട്ടികളെ. അയാൾ പി ആർ വർക്കേഴ്സിനെക്കൊണ്ട് നിങ്ങൾക്കെതിരായി കമെന്റിടുന്നു. ഒന്നുകിൽ മൈൻഡ് ചെയ്യാതിരിക്കുക. അല്ലെങ്കിൽ തിരിച്ചും അതുപോലെ കൊടുക്കുക. നിങ്ങളും സ്ട്രോങ്ങ് ആവുക. അതുമാത്രമേയുള്ളൂ പോംവഴി. കണ്ടിട്ട് വിഷമം തോന്നിയോണ്ട് പറയുന്നതാ എന്നും ചിലർ കമന്റ് ചെയ്യുന്നു.
2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്.