Malayalam
40 നോട് അടുക്കുന്ന നയന്‍താര എങ്ങനെ കുടുംബ ജീവിതം നയിക്കാനാണ്; അന്ന് എല്ലാവരും മാപ്പ് പറയിച്ച ഡോക്ടറെ പിന്തുണച്ച് സോഷ്യല്‍ മീഡിയ
40 നോട് അടുക്കുന്ന നയന്‍താര എങ്ങനെ കുടുംബ ജീവിതം നയിക്കാനാണ്; അന്ന് എല്ലാവരും മാപ്പ് പറയിച്ച ഡോക്ടറെ പിന്തുണച്ച് സോഷ്യല്‍ മീഡിയ
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ പിറന്ന വിവരം വിഘ്നേഷ് അറിയിച്ചത്. നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീര്‍വാദം വേണമെന്നും വിഘ്നേഷ് കുറിച്ചു. ആണ്‍കുട്ടികളാണ് പിറന്നത്.
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജൂണിലാണ് നയന്‍താരയും വിക്കി എന്ന വിഘ്നേഷും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് ഇന്നലെ തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്.
നയന്‍താരയുടെയും വിഘ്നേഷിന്റെയും അണ്ഡവും ബീജവും സംയോജിപ്പിച്ചുള്ള ഐവിഎഫ് ട്രീറ്റ്മെന്റ് ഇവര്‍ തെരഞ്ഞെടുത്ത യുവതിയില്‍ നടത്തുകയായിരുന്നു. ലക്ഷങ്ങളാണ് ഇതിനായി ഇവര്‍ മുടക്കിയത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. കുഞ്ഞുങ്ങള്‍ ഏഴ് മാസം ഗര്‍ഭാവസ്ഥയില്‍ ഉള്ളപ്പോള്‍ ആയിരുന്നു ഇവരുടെ ആഘോഷ പൂര്‍ണമായ വിവാഹം. മുപ്പത്തിയെട്ടാം വയസ്സില്‍ അമ്മയാകുന്നു എന്ന വലിയ റിസ്കാണ് ഇതോടെ നയന്‍സിന് മാറിക്കിട്ടിയത്.
അതേ സമയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ഡോക്ടറുടെ വാക്കുകള്‍ ആണ്. നയന്‍താരയുടെ വിവാഹശേഷം അറിവല്ലന് തിരുവല്ലഭന്‍ എന്ന ഡോക്ടര്‍ പറഞ്ഞ ഒരു കമന്റ് വലിയ വിമര്‍ശനം നേരിടുകയും, ഇതു വിവാദമായതോടെ ഡോക്ടര്‍ മാപ്പ് പറയേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ സത്യമായി മാറി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നയന്‍താരയുടെ വിവാഹചിത്രങ്ങള്‍ക്ക് കമന്റ് ആയാണ് ഡോക്ടര്‍ കുറിച്ചത്.
അഭിനയത്തില്‍ നയന്‍താരയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിരഭിപ്രായമില്ല. അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. അമ്മൂമ്മയുടെ വയസ്സില്‍ കല്യാണം കഴിച്ച് കുട്ടികള്‍ ഉണ്ടാകാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. 40 നോട് അടുക്കുന്ന നയന്‍താര എങ്ങനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങനെ കുട്ടികള്‍ ഉണ്ടാകും. അതിന് നയന്‍താരയെ ഐവിഎഫ് സെന്ററുകള്‍ സഹായിക്കേണ്ടി വരുമെന്ന തരത്തിലാണ് ഡോക്ടര്‍ കമന്റ് ഇട്ടത്.
എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് തിരി തെളിച്ചു. ഗായിക ചിന്മയി ഉള്‍പ്പെടെയുള്ളവര്‍ ഡോക്ടര്‍ക്കെതിരെ രംഗത്തെത്തി. കടുത്ത സ്ത്രീവിരുദ്ധനാണ് ഡോക്ടര്‍ എന്നും, ഇത്തരം പ്രൊഫസര്മാര്ക്കിടയില്നിന്ന് പഠിച്ചുവരുന്ന പെണ് ഡോക്ടര്‍മാര്‍ക്ക് ഒരു പുരസ്കാരം കൊടുക്കണമെന്നും ചിന്മയി തുറന്നടിച്ചു. ആരാധകരുടെ കടുത്ത സൈബര്‍ ആക്രമണം ഡോക്ടര്‍ നേരിട്ടു. ഒപ്പം സോഷ്യല്‍ മീഡിയയില്‍ പരിഹാസ പാത്രവുമായി.
വിഷയം വിവാദമായതോടെ മാപ്പപേക്ഷിച്ചു ഡോക്ടര്‍ രംഗത്തെത്തി. ആ കമന്റ് കാരണം വേദനിച്ച തന്റെ സുഹൃത്തുക്കളായ സ്ത്രീ ഡോക്ടര്‍മാരോടും, നയന്‍താര ഫാന്‍സിനോടും താന്‍ മാപ്പപേക്ഷിച്ചു. താനൊരു നയന്‍താര ഫാനാണ്, അതിനാലാണ് അവരുടെ ഈ തീരുമാനത്തിലെ ആകുലതകള്‍ പ്രകടിപ്പിച്ചതെന്ന് അറിവല്ലന് പറയേണ്ടിവന്നു. എന്നാല്‍ വിവാഹശേഷം നയന്‍താര വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായി മാറുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ കൂടിയാണ് ശരിയായിരിക്കുന്നത്. അന്നുവീണ ഡോക്ടറുടെ കണ്ണീരിന് ചിന്മയിക്കും, ആരാധകര്‍ക്കും എന്ത് മറുപടിയാണ് നല്‍കാനുള്ളത് എന്നാമ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
38 കാരിയായ നയന്‍താര നിലവില്‍ സിനിമകളുടെ തിരക്കിലാണ്. ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാന്, മലയാളത്തില്‍ പൃഥിരാജിനൊപ്പം എത്തുന്ന ഗോള്‍ഡ് എന്നീ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. തെലുങ്കില്‍ റിലീസ് ചെയ്ത ഗോഡ്ഫാദര് ആണ് നയന്‍താരയുടെ ഏറ്റവും പുതിയ സിനിമ. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണിത്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ ചെയ്ത വേഷമാണ് തെലുങ്കില്‍ നയന്‍താര ചെയ്യുന്നത്. വന്‍ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് സിനിമ. എന്നാല്‍ പുതിയ ചിത്രങ്ങള്‍ക്കൊന്നും നയന്‍താര കരാര്‍ ഒപ്പിടുന്നില്ലെന്നും വാര്‍ത്ത വന്നിരുന്നു.
