Connect with us

ചീരു അവസാനം നമ്മുടെ വീട്ടിലേയ്ക്ക് ബ്ലാക്ക് ലേഡി വന്നിരിക്കുന്നു…നീ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഇത് ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് മനസില്‍ കാണാന്‍ കഴിയുന്നു; മേഘ്ന പറയുന്നു

Malayalam

നടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം കേട്ടത്. ചിരഞ്ജീവി മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു മേഘ്ന. അതുകൊണ്ട് തന്നെ ആ വേദനയുടെ ആഴം വലുതായിരുന്നു. ഒക്ടോബർ 22നാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്.

ഇപ്പോഴിത തന്റെ പ്രിയപ്പെട്ട ചിരുവിന് വേണ്ടി ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് മേഘ്ന കന്നട സിനിമയില്‍ ജനപ്രിയനായ താരമായിരുന്നു ചിരഞ്ജീവി സര്‍ജ . 2020 ജൂണ്‍ മാസത്തിലാണ് ചീരു ലോകത്തോട് വിടപറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ ചീരുവിന് മരണാനന്തര ബഹുമതിയായി ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. മേഘ്നയാണ് ചിരുവിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മേഘ്ന സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു…

‘ചീരു അവസാനം നമ്മുടെ വീട്ടിലേയ്ക്ക് ബ്ലാക്ക് ലേഡി വന്നിരിക്കുന്നു. സന്തോഷം എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല. നീ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഇത് ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് മനസില്‍ കാണാന്‍ കഴിയുന്നുണ്ട്. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു… ഇത് നിങ്ങൾ ആരാണെന്ന കാര്യത്തിൽ സത്യസന്ധത പുലർത്തിയതിന് ലഭിച്ചതാണ്. ജനങ്ങൾ നിങ്ങളെ ഓഫ്‌സ്‌ക്രീനിൽ കൂടുതൽ സ്നേഹിച്ചു. അതുകൊണ്ടാണ് നിങ്ങൾ ഇത് കൂടുതൽ അർഹിക്കുന്നത്.’ ‘ഇപ്പോഴും നമുക്ക് ചുറ്റും അത്ഭുതങ്ങൾ നിരന്തരം സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക’ എന്നാണ് മേഘ്ന കുറിച്ചത്. ഒപ്പം മകനുമൊത്ത് ഫിലിംഫെയർ പുരസ്കാരവുമായി ചിരുവിന്റെ ഫോട്ടോയ്ക്ക് അരികിൽ നിൽക്കുന്ന തന്റെ ചിത്രങ്ങളും മേഘ്ന പങ്കുവെച്ചു.

മകൻ റായന്റെ വിശേഷങ്ങള്‍ മേഘ്‍ന രാജ് പങ്കുവെക്കാറുണ്ട്.ബി മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്നും ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‍ന രാജ് പറഞ്ഞിട്ടുള്ളത്. ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി മേഘ്‍ന രാജ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്.

More in Malayalam

Trending