Connect with us

വാർത്തകൾക്ക് താഴെ പായ വിരിച്ചു കിടന്ന് കല്യാണം കഴിഞ്ഞതിൻ്റെ മാസ കണക്കെടുപ്പ് നടത്തുന്നു പ്രബുദ്ധ മല്ലൂസ്.. ! ഇനി കല്യാണദിവസം നയൻതാര പ്രസവിച്ചാലും നിങ്ങൾക്കെന്താണ് മനുഷ്യരേ? കുറിപ്പുമായി അഞ്ചു പാർവതി

Malayalam

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് നയൻതാരയും വിഘ്‌നേശ് ശിവനും ആരാധകരെ അറിയിച്ചത്. നയന്‍താരയുടെ മാസക്കുളി തെറ്റിയത് എന്നുമുതല്‍, വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായിരുന്നോ, സറോഗസിയല്ലേ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഇവർക്കെതിരെ ഉയർന്ന് വന്നിരുന്നു. നാല് മാസം കൊണ്ട് നയൻതാര എങ്ങനെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. പത്ത് മാസം ചുമന്ന പെറ്റ കണക്ക് എങ്ങനെ പറയുമെന്നാണ് സമൂഹമാധ്യമങ്ങളിലെ സദാചാര വാദികളുടെ രോദനം. ഇപ്പോഴിതാ അത്തരക്കാരുടെ വായടപ്പിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

തങ്ങളുടെ ഉയിരും ഉലകവുമായ രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ ഭൂമിയിലേയ്ക്കുള്ള വരവ് സന്തോഷപൂർവ്വം ലോകത്തെ അറിയിച്ച രണ്ടു പേർ – നയൻതാരയും വിഘ്നേഷും! സെലിബ്രിറ്റികളായത് കൊണ്ടു മാത്രം അവരുടെ സ്വകാര്യതയ്ക്ക് മേലേ തിണ്ണമിടുക്ക് കാട്ടുന്ന കുറേ മാനസികരോഗികൾ. രണ്ട് ജോഡി കുഞ്ഞിക്കാലുകളിൽ ഉമ്മ വയ്ക്കുന്ന ഈ ചിത്രം കാണുമ്പോൾ നോർമൽ ആയിട്ടുള്ളവർക്ക് തോന്നുക നിറഞ്ഞ സന്തോഷം. ഒപ്പം മനസ്സറിഞ്ഞ് ആശംസകൾ നേരാനും.! Just give them hearty congratulations.Nothing more or less.അതിൽ കവിഞ്ഞ് ഒരു ജഡ്ജ്മെൻറും നടത്താൻ നമുക്ക് അവകാശമില്ല; അതിൻ്റെ ആവശൃവുമില്ല! കാരണം അത് തീർത്തും അവരുടെ പേഴ്സണൽ സ്പേസ് ആണ്. പതിവ് പോലെ ഓൺലൈൻ പാപ്പരാസികൾ അര മണിക്കൂറിടവിട്ട് തലക്കെട്ടുകൾ മാറ്റി മാറ്റി രംഗം കൊഴുപ്പിക്കുന്നുണ്ട്. വാടക ഗർഭധാരണം അഥവാ surrogacy വഴി അച്ഛനമ്മമാരായതാണെന്ന് അറിയാതെയല്ല ഈ തലക്കെട്ടുകൾ. വാർത്തകൾക്ക് താഴെ പായ വിരിച്ചു കിടന്ന് കല്യാണം കഴിഞ്ഞതിൻ്റെ മാസ കണക്കെടുപ്പ് നടത്തുന്നുണ്ട് പ്രബുദ്ധ മല്ലൂസ്. !! ഇനി സരോഗസി അല്ലെങ്കിൽ തന്നെ കല്യാണദിവസം നയൻതാര പ്രസവിച്ചാലും നിങ്ങൾക്കെന്താണ് മനുഷ്യരേ?
ഉയിരിനും ഉലകത്തിനും ചക്കരയുമ്മ!

More in Malayalam

Trending

Recent

To Top