Sports
അൽപം കൂടി നരച്ചിരിക്കുന്നു; ധോനിക്ക് ആശംസയുമായി പ്രിയതമ
അൽപം കൂടി നരച്ചിരിക്കുന്നു; ധോനിക്ക് ആശംസയുമായി പ്രിയതമ

ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ പിറന്നാൾ ആശംസയുമായി ഭാര്യ സാക്ഷി സിങ് ധോനി. ധോനിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തായിരുന്നു സാക്ഷി ധോണിക്ക് പിറന്നാൾ ആശംസ നൽകിയത്.
റാഞ്ചിയിലെ ഫാം ഹൗസിൽ ധോനി വളർത്തു നായകൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇതിലുണ്ടായിരുന്നു. ഈ ചിത്രത്തിൽ ധോനിയുടെ മുടി നരച്ചിരിക്കുന്നതും കാണാം. തന്റെ പിറന്നാൾ ആശംസയിലും ഇക്കാര്യം സാക്ഷി പറയുന്നുണ്ട്.
‘നിങ്ങൾ ജനിച്ച ദിവസം അടയാളപ്പെടുത്തുന്നു. ഒരു വയസ് കൂടി പിന്നിട്ടിരിക്കുന്നു, അൽപം കൂടി നരച്ചിരിക്കുന്നു, കുറച്ചുകൂടി മിടുക്കനായിരിക്കുന്നു. മധുരമൂറുന്ന ആശംസകൾക്കും സമ്മാനങ്ങൾക്കും സ്വാധീനിക്കാൻ കഴിയാത്ത മനുഷ്യനാണ് നിങ്ങൾ. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ചും നിങ്ങളുടെ ജീവിതത്തിലെ മറ്റൊരു വർഷം കൂടി ആഘോഷിക്കാം. പിറന്നാളാശംസകൾ!’. സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...