ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്, .ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അർഹിക്കുന്നുവെന്ന് പ്രിയ കുഞ്ചാക്കോ
ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്, .ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അർഹിക്കുന്നുവെന്ന് പ്രിയ കുഞ്ചാക്കോ
ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്, .ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അർഹിക്കുന്നുവെന്ന് പ്രിയ കുഞ്ചാക്കോ
ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് അടുത്തിടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുണ്ടായത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിച്ച ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്തിരുന്നു
പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം തന്റെ ഫാഷൻ ലോകത്തേക്ക് തിരിച്ച് പോയിരിക്കുകയാണ് അച്ചു. ഈ അവസരത്തിൽ അച്ചുവിനെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് താഴെ കമന്റായാണ് പ്രിയ, അച്ചുവിനെ കുറിച്ച് പറഞ്ഞത്. ഓരോ കാര്യങ്ങൾക്കും അച്ചു എടുക്കുന്ന അർപ്പണബോധവും വേദനകളും നേരിട്ട് കണ്ടിട്ടുണ്ട് ഒരാളണ് താനെന്നും അച്ചു എന്നും തനിക്ക് പ്രചോദനം ആണെന്നും പ്രിയ കുഞ്ചാക്കോ കുറിച്ചു.
“എന്റെ അച്ചുമോൾ..എന്റെ പ്രചോദനം..നിന്നെ കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുതണമെന്ന് എപ്പോഴും വിചാരിക്കും. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് നിനക്ക് ലഭിക്കുന്ന സ്നേഹത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല..ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അർഹിക്കുന്നുണ്ട്. ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്. വളരെ ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള ആളാണ് നീ.. ഇനിയും ഏറെ പോകാനുണ്ട്., നിന്നെ ഞാൻ സ്നേഹിക്കുന്നു സഹോദരി..”, എന്നാണ് പ്രിയ കുഞ്ചാക്കോ കുറിച്ചത്.
പ്രിയയുടെ കമന്റിന് മറുപടിയുമായി അച്ചു ഉമ്മനും രംഗത്തെത്തി. “എപ്പോഴും എന്നിൽ വിശ്വസിക്കുന്നതിന് ഒരുപാട് നന്ദി എന്റെ സഹോദരി”, എന്നാണ് അച്ചു കുറിച്ചത്.
ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി അടുത്ത സൗഹൃദവും ബന്ധവും കാത്തു സുക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും കുടുംബവും.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...