Malayalam
എന്റെ അമ്മ സൂപ്പറാണെന്ന് മക്കൾ ഇടയ്ക്കിടെ പറയാറുണ്ട്, എനിക്ക് ഇനി മരുമക്കളുടെ അഭിപ്രായമാണ് അറിയേണ്ടത്; മല്ലിക സുകുമാരൻ
എന്റെ അമ്മ സൂപ്പറാണെന്ന് മക്കൾ ഇടയ്ക്കിടെ പറയാറുണ്ട്, എനിക്ക് ഇനി മരുമക്കളുടെ അഭിപ്രായമാണ് അറിയേണ്ടത്; മല്ലിക സുകുമാരൻ
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. ആദ്യം മല്ലികയുടെ വീട്ടിലെത്തിയ മരുമകൾ നടി പൂർണിമയാണ്.
വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞിരുന്നു പൂർണിമ ഇന്ദ്രജിത്ത്. ശേഷമാണ് ഫാഷൻ ഡിസൈനിങിൽ കമ്പമുള്ള നടി പ്രാണാ എന്ന പേരിൽ ബൊട്ടീക് തുടങ്ങിയത്. പൂർണിമ 2019ൽ വൈറസ് എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി.എന്റെ അമ്മ സൂപ്പറാ എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയുടെ ജഡ്ജാണ് പൂർണിമ.
ഷോയുടെ ഗ്രാന്റ് ഫിനാലെ വേദിയിൽ വളരെ നാളുകൾക്ക് ശേഷം മല്ലികയും പൂർണിമയും ഒരുമിച്ചിരിക്കുകയാണ്.
തന്റെ മരുമക്കളെ കുറിച്ചും അമ്മ എന്ന റോൾ ജീവിതത്തിൽ എങ്ങനെയായിരുന്നുവെന്നതിനെ കുറിച്ചെല്ലാം മല്ലിക സുകുമാരൻ ഷോയിൽ സംസാരിക്കവെ പങ്കുവെച്ചു. എന്റെ അമ്മ സൂപ്പറാണെന്ന് മക്കൾ ഇടയ്ക്കിടെ പറയാറുണ്ടെന്നും എനിക്ക് ഇനി മരുമക്കളുടെ അഭിപ്രായമാണ് അറിയേണ്ടത് എന്നുമാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മല്ലികയെ കണ്ടതോടെ ഇന്ന് തന്റെ ദിവസമാണെന്നാണ് പൂർണിമ പറഞ്ഞത്. പൂർണമയുടെയും സുപ്രിയയുടെയും ഫോട്ടോ കാണിച്ച് ഏത് മരുമകളെയാണ് ഇഷ്ടമെന്ന് മല്ലികയോട് അവതാരക ചോദിച്ചപ്പോൾ എന്റെ അമ്മയ്ക്ക് താനാണ് ഫേവറേറ്റ് എന്നായിരുന്നു പൂർണിമയുടെ മറുപടി.
എന്നാൽ രണ്ട് മരുമക്കളെയും ഇഷ്ടമല്ലെന്നുള്ള രസകരമായ മറുപടിയാണ് മല്ലിക സുകുമാരനിൽ നിന്നും വന്നത്. പ്രമോ വീഡിയോ വൈറലായതോടെ പൂർണിമ-മല്ലിക കോമ്പോയ്ക്ക് ആരാധകർ കൂടി. ഒരാളുടെ പേര് പറഞ്ഞാൽ വീട്ടിൽ പിന്നെ കലഹം ഉറപ്പ്. രണ്ടുപേരെയും ഇഷ്ടമാണെന്ന് പറഞ്ഞാൽ അത് ഡിപ്ലോമാറ്റിക്ക് ഉത്തരമാകും. അതുകൊണ്ട് മല്ലിക പറഞ്ഞ മറുപടിയാണ് അടിപൊളി എന്നൊക്കെയാണ് വീഡിയോയ്ക്ക് വന്ന കമന്റുകൾ