സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്, ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെ തന്നെ ശരണമെന്ന് കമന്റ്; അഭയ കൊടുത്ത മറുപടി കണ്ടോ?
സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്, ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെ തന്നെ ശരണമെന്ന് കമന്റ്; അഭയ കൊടുത്ത മറുപടി കണ്ടോ?
സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്, ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെ തന്നെ ശരണമെന്ന് കമന്റ്; അഭയ കൊടുത്ത മറുപടി കണ്ടോ?
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം അഭയ തിളങ്ങിയിട്ടുണ്ട്.
പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഗോപി സുന്ദറുമായി പ്രണയത്തില്‍ ആയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട് അഭയ. ബന്ധം വേര്‍പിരിഞ്ഞ ശേഷവും അതിനു മുന്‍പുമെല്ലാം വസ്ത്രധാരണത്തിന്റെ പേരിലടക്കം താരത്തിനെതിരെ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണമായും സംഗീതത്തിന്റെ വഴിയേ നടക്കുകയാണ് അഭയ.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ എത്തിയ മോശം കമന്റിനോട് പ്രതികരിച്ചിരിക്കുകയാണ് അഭയ മോശം കമന്റിട്ട ആളുടെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടാണ് ഗായിക പ്രതികരിച്ചിരിക്കുന്നത്.
”സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…” എന്നാണ് സാജിദ് അബ്ദുള്‍ ഹമീദ് എന്നയാള്‍ കമന്റ് ചെയ്തത്.
അഭയയുടെ മറുപടി ഇങ്ങനെ
സ്ത്രീകള്‍ക്ക് വഴി പിഴക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിഷകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവന്‍ സാംസ്കാരിക ഉന്നമനം അദ്ദേഹത്തില്‍ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില് അതു തീര്‍ത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും.
പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് അഭയയെ പിന്തുണച്ച് രംഗത്തെത്തുന്നത്. മുമ്പും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് ശക്തമായ ഭാഷയില്‍ തന്നെ അഭയ പ്രതികരിച്ചിട്ടുണ്ട്. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഭയയെ പിന്തുണച്ച് ആരാധകര്‍ എത്തുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...