Connect with us

ജീവിതത്തില്‍ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട, അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്; അഭയ ഹിരണ്‍മയി

Malayalam

ജീവിതത്തില്‍ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട, അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്; അഭയ ഹിരണ്‍മയി

ജീവിതത്തില്‍ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട, അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്; അഭയ ഹിരണ്‍മയി

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ നേടിയ ഗായികയാണെങ്കിലും കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികള്‍ക്ക് സുപരിചിതയായ മാറുന്നതും ഈ വാര്‍ത്തകളിലൂടെയാണ്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം. സ്‌റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അഭയ.

എന്നാല്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ അഭയയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും വരാറുണ്ട്. ഇപ്പോഴും അഭയയുടെ കമന്റ് ബോക്‌സില്‍ ഗോപി സുന്ദറിനെക്കുറിച്ചാണ് പലരും ചോദിക്കുന്നതും സംസാരിക്കുന്നതും. കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച വീഡിയോയ്ക്ക് താഴെയും ഇത് തന്നെയായിരുന്നു അവസ്ഥ. തന്റെ അമ്മയ്‌ക്കൊപ്പം പാടുന്നൊരു വീഡിയോയാണ് അഭയ പങ്കുവച്ചത്.

ഗോപി സുന്ദര്‍ ജീവിതത്തില്‍ നിന്നും പോയതോടെ അഭയ കൂടുതല്‍ സന്തോഷവതിയാണെന്നായിരുന്നു ചിലര്‍ കമന്റുകളായി രേഖപ്പെടുത്തിയിരുന്നത്. ഇത്തരം കമന്റുകള്‍ക്ക് അഭയ തന്നെ മറുപടിയും നല്‍കിയിരുന്നു. ഇതും െേറ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരിക്കല്‍ കൂടെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അഭയ ഹിരണ്‍മയി.

താന്‍ ഇപ്പോള്‍ കൂടുതല്‍ സന്തോഷിച്ച് കാണുന്നുവെന്ന് പറയുന്നവര്‍ തന്റെ പഴയ ജീവിതത്തെക്കുറിച്ച് അറിയാത്തവരാണന്നാണ് അഭയ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുച്ച കുറിപ്പിലൂടെയായിരുന്നു അഭയയുടെ പ്രതികരണം. ജീവിതത്തില്‍ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും അഭയ കുറിപ്പില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, എനിക്കുണ്ടായിരുന്ന ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല. ഞാന്‍ എല്ലായിപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു. എന്റെ അമ്മ പറയും പോലെ, എന്ത് സംഭവിച്ചാലും അവള്‍ ഹാപ്പിയാണ്. എനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല.

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തെറ്റുകള്‍ വരുത്തുക, അതില്‍ നിന്നും പഠിക്കുക. അടുത്ത തെറ്റ് വരുത്തുക. അതില്‍ നിന്നും പഠിക്കുക. അങ്ങനെയാണ് ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക. നിങ്ങള്‍ക്ക് എന്റെ റോസാപൂക്കള്‍, എന്നു പറഞ്ഞാണ് അഭയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പിന്നാലെ കമന്റുമായി ആരാധകരെത്തി. ഇപ്പോള്‍ നിങ്ങള്‍ കൂടുതല്‍ സന്തോഷവതിയായി കാണുന്നു. കാണുന്നതല്ലേ അഭയ ഹിരണ്‍മയി പറയാന്‍ പറ്റൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതി് മറുപടിയുമായി അഭയ എത്തി. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കാഴ്ച ഞാന്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൂടെ അറിയുന്നു. പണ്ടു ഞാന്‍ ആഗ്രഹിച്ചില്ല എന്നേ പറഞ്ഞുള്ളൂ എന്നായിരുന്നു അതിന് അഭയ നല്‍കിയ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണയും സ്‌നേഹവും അറിയിച്ചെത്തുന്നത്.

അതേസമയം, ഗോപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്ന് അഭയ മുമ്പ് പറഞ്ഞിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ വലിയൊരു വളര്‍ച്ച ഉണ്ടായത് ആ ബന്ധത്തിലൂടെയാണെന്ന് മനസിലാവും. കാരണം അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ വളര്‍ത്തി കൊണ്ട് വന്നത് അദ്ദേഹമാണ്. പാട്ടുകള്‍ പഠിക്കേണ്ടതെങ്ങനെയാണെന്ന് ഗോപി പഠിപ്പിച്ച് തന്നു. ശരിക്കും ഇന്നത്തെ എന്റെ ജീവിതവും കരിയറുമൊക്കെ പുള്ളി കാരണം ഉണ്ടായതാണെന്ന്’, എന്നും അഭയ കൂട്ടിച്ചേര്‍ക്കുന്നു.

More in Malayalam

Trending