Social Media
ജാനകിയായി പകർന്നാടിയതിന്റെ തിരക്കുകൾ മാറിയതോടെ കുടുംബത്തോടപ്പം അവധിയാഘോഷിക്കാൻ ഗ്രീസിലെത്തി നവ്യ നായർ; ലൈക്ക് അടിച്ച് മഞ്ജു വാര്യരും
ജാനകിയായി പകർന്നാടിയതിന്റെ തിരക്കുകൾ മാറിയതോടെ കുടുംബത്തോടപ്പം അവധിയാഘോഷിക്കാൻ ഗ്രീസിലെത്തി നവ്യ നായർ; ലൈക്ക് അടിച്ച് മഞ്ജു വാര്യരും
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടിയായി തിളങ്ങി നിൽക്കവെയാണ് നവ്യ വിവാഹം കഴിക്കുന്നതും അഭിനയ രംഗം ഉപേക്ഷിക്കുന്നതും. പിന്നീട് ഒരുത്തീ എന്ന സിനിമയിലൂടെ ഗംഭീര തീരിച്ചുവരാണ് നവ്യ നടത്തിയത്. ജാനകി ജാനേയാണ് നവ്യയുടെ പുതിയ സിനിമ.
ജാനകിയായി പകർന്നാടിയതിന്റെ തിരക്കുകൾ മാറി, നവ്യ നായരും കുടുംബവും വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ്. മകൻ സായി കൃഷ്ണയും അച്ഛനും അമ്മയും നവ്യക്കൊപ്പമാണ്. യാത്ര തിരിക്കുന്ന ചിത്രങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. നടി മഞ്ജു വാര്യർ ചിത്രങ്ങൾക്ക് ലൈക് അടിച്ചിട്ടുണ്ട്
നവ്യ കുടുംബത്തോടൊപ്പം ഗ്രീസിലാണ് അവധി ആഘോഷിക്കുന്നത്. നവ്യയുടെ അച്ഛനമ്മമാരെയും മകനെയും ചിത്രങ്ങളിൽ കാണാം. ഏദൻസിൽ നിന്നുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്തത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് നവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
ബിസിനസ് തിരക്കുകളുള്ള ഭർത്താവ് സന്തോഷ് മേനോൻ യാത്രയിൽ ഇല്ല. മകന്റെ പിറന്നാൾ ആഘോഷത്തിന് പക്ഷേ സന്തോഷ് എത്തിച്ചേർന്നിരുന്നു. നവ്യയുടെ നൃത്ത വിദ്യാലയത്തിന്റെ ആരംഭ ചടങ്ങിലും സന്തോഷ് സജീവമായിരുന്നു
ജാനകി ജാനേ’ എന്ന സിനിമയിൽ ഓഫ്സെറ്റ് പ്രസ് ജീവനക്കാരി ജാനകിയായി നിറഞ്ഞാടിയിരിക്കുകയാണ് നവ്യ. നന്ദനത്തിലെ ബാലാമണിയോളം പ്രേക്ഷകർ ചേർത്തുപിടിക്കുന്ന കഥാപാത്രമായി ഇത് മാറി. നടൻ സൈജു കുറുപ്പാണ് നായകൻ. അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ജാനകി ജാനേ. നവ്യയുടെ മടങ്ങിവരവ് ചിത്രങ്ങളിൽ രണ്ടാമത്തേതാണ് ‘ജാനകി ജാനേ’. ഇരുട്ടിനെ ഭയക്കുന്ന യുവതിയുടെ വേഷമാണ് നവ്യ മനോഹരമായി കൈകാര്യം ചെയ്തത്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രൊമോഷനുകളിൽ നവ്യ സജീവമായിരുന്നു.