Connect with us

അമ്മയാകാൻ സാധിച്ചതാണ് എന്റെ ജന്മസൗഭാഗ്യം, അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദരം; കുറിപ്പുമായി ലേഖ ശ്രീകുമാർ

Social Media

അമ്മയാകാൻ സാധിച്ചതാണ് എന്റെ ജന്മസൗഭാഗ്യം, അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദരം; കുറിപ്പുമായി ലേഖ ശ്രീകുമാർ

അമ്മയാകാൻ സാധിച്ചതാണ് എന്റെ ജന്മസൗഭാഗ്യം, അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദരം; കുറിപ്പുമായി ലേഖ ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് എംജി ശ്രീകുമാർ- ലേഖ ശ്രീകുമാർ എന്നിവർ. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എംജി എങ്കിൽ ലേഖ യൂട്യൂബ് ചാനലുമായി സജീവമാണ്. ലിവിങ് റ്റുഗദറിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹത്തക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള എംജി ശ്രീകുമാറും ലേഖയും നടത്തിയ തുറന്നുപറച്ചിലുകളും ഏറെ ശ്രദ്ധേയം ആയിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമായ ലേഖ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മയാവാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ലേഖ പറയുന്നു. മാതൃദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു അവര്‍ ഇതേക്കുറിച്ച് പറഞ്ഞത്. എന്നും മാതൃദിനമാണ്. എങ്ങും മാതൃവാത്സല്യമുണ്ട്. അമ്മയുടെ സ്നേഹം അമൃതതുല്യമാണ് , അമൂല്യമാണ്. അമ്മയാകാൻ സാധിച്ചതാണ് എന്റെ ജന്മസൗഭാഗ്യം. അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദരം. എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ എന്നായിരുന്നു ലേഖ കുറിച്ചത്. ഇത് അക്ഷരംപ്രതി ശരിയാണെന്നായിരുന്നു കമന്റുകൾ.

മകളെക്കുറിച്ച് പറഞ്ഞുള്ള ലേഖയുടെ അഭിമുഖം മുന്‍പ് ചര്‍ച്ചയായിരുന്നു. എനിക്കൊരു മോളുണ്ട്. അവളുടെ കല്യാണം കഴിഞ്ഞു. അമേരിക്കയില്‍ കുടുംബസമേതം കഴിയുന്നു എന്നായിരുന്നു ലേഖ പറഞ്ഞത്. അമേരിക്കയില്‍ പോയപ്പോള്‍ മകളെ കാണാന്‍ പോയ സന്തോഷവും അവര്‍ പങ്കുവെച്ചിരുന്നു. മകളുടെ കൂടെയായതിലുള്ള സന്തോഷമുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ലേഖ പറഞ്ഞത്. ഇടയ്ക്ക് അമ്മയെ കാണാനായി മകളും കൂട്ടുകാരികളും കേരളത്തിലേക്ക് എത്തിയിരുന്നു.

തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാല്‍ മകള്‍ എന്നാണ് ലേഖയുടെ മറുപടി. ദൈവത്തിനോട് ഞാനൊരു കൂട്ടുകാരിയെ ചോദിച്ചിരുന്നു. അങ്ങനെയാണ് എനിക്ക് മകളെ കിട്ടിയതെന്നായിരുന്നു ലേഖ പറഞ്ഞത്. വിശേഷ ദിനത്തില്‍ മകള്‍ക്ക് ആശംസയായും ലേഖ എത്താറുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചവര്‍ക്ക് കൃത്യമായ മറുപടിയും അവര്‍ നല്‍കിയിരുന്നു.

വര്‍ഷങ്ങളായി ലിവിംഗ് റ്റുഗദര്‍ ജീവിതം നയിച്ചതിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. രണ്ടാളും പരസ്പര മനസിലാക്കിയാണ് ജീവിക്കുന്നത്. രണ്ടുപേരുടെയും ഇഷ്ടം മനസിലാക്കി അതനുസരിച്ച് സപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഞാന്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ പോവാറില്ല. അത് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ വിജയമെന്നും ലേഖ വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top