സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി സുഹാസിനി. ഒരു തെരുവു ഗായകനെ പരിചയപ്പെടുത്തികൊണ്ട് സുഹാസിനി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “തെരുവ് ഗായകനായ ശിവ് റെഡ്ഡിയുടെ ആലാപനം എനിക്കും മണിക്കും ഇഷ്ടമാണ്. ഇന്ന് രാവിലെ അവനെ കണ്ടതും ഞാൻ ഭാഗ്യതാ ലക്ഷ്മി ഭാർമ്മ പാടാൻ അഭ്യർത്ഥിച്ചു. ഇത് അവന്റെ വേർഷനാണ്,” സുഹാസിനി കുറിച്ചു.
സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....