Connect with us

ബിഗ് ബോസില്‍ നിന്നും വിളിച്ചിരുന്നു; മത്സരിച്ചാല്‍ ഫസ്റ്റ് കിട്ടും എന്നെനിക്ക് ഉറപ്പുണ്ട്, പ്രായമൊന്നും കാര്യമില്ല; എന്നിട്ടും ഷോയിലേയ്ക്ക് പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പാലാ സജി

Malayalam

ഏറെ ജനപ്രീതിയുള്ള റിയാലിറ്റിഷോയാണ് ബിഗ് ബോസ് മലയാളം. ഇപ്പോള്‍ അഞ്ചാം സീസണ്‍ മികച്ച രീതിയില്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയും ബിഗ് ബോസ് അഞ്ചാം സീസണിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ പാലാ സജി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.

തനിക്ക് രണ്ട് വര്‍ഷവും ബിഗ് ബോസില്‍ നിന്നും ഫോണ്‍ വന്നെന്നും മൂന്ന് മാസം തടങ്കലില്‍ കഴിയുന്നത് പോലെ ജീവിക്കാന്‍ വയ്യാത്തത് കൊണ്ടാണ് പോകാത്തതെന്നും പാലാ സജി പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും എനിക്ക് ബിഗ് ബോസില്‍ നിന്നും കോള്‍ വന്നിരുന്നു. ഇല്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ബിഗ് ബോസ് എനിക്ക് ഇഷ്ടമുള്ള ഷോ ആണ്. പക്ഷേ മൂന്ന് മാസം അവിടെ പോയി താമസിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ആയത് കൊണ്ട് വരാന്‍ പറ്റില്ലെന്ന് തീര്‍ത്തും പറഞ്ഞു.

ഇത്രയും ദിവസം തടങ്കലില്‍ കഴിയുന്നത് പോലെ കഴിയാന്‍ ബുദ്ധിമുട്ടുണ്ട്. ചിലപ്പോള്‍ നമുക്ക് പ്രശസ്തി ഉണ്ടാകാം. പക്ഷേ ഇപ്പോഴുള്ളതൊക്കെ മതി. ഞാനെപ്പോഴും ഒരു സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ആളാണ്. അഥവാ ഞാന്‍ പോയി കഴിഞ്ഞാല്‍, പണ്ടത്തെ അത്‌ലറ്റും കരാട്ടെ ബ്ലാക് ബെല്‍റ്റും ആണ് ഞാന്‍.

അതുകൊണ്ട് ഏത് മത്സരത്തിലായാലും മാക്‌സിമം കൊടുക്കും. എന്ത് അഭ്യാസമായാലും നമ്മള്‍ ചെയ്യും. മത്സരിച്ചാല്‍ ഫസ്റ്റ് കിട്ടും എന്നെനിക്ക് ഉറപ്പുണ്ട്. പ്രായമൊന്നും കാര്യമില്ല. അവിടെ പോയി പ്രശസ്തി ഉണ്ടാക്കണമെന്ന് ആഗ്രഹവും ഇല്ല. കുറച്ച് പൈസയ്ക്ക് വേണ്ടി മൂന്ന് മാസം തടങ്കലില്‍ കഴിയാനും ബുദ്ധിമുട്ടുണ്ട്’, എന്നാണ് പാലാ സജി പറഞ്ഞത്.

More in Malayalam

Trending