Connect with us

അനുശ്രീയുടെ കിടിലന്‍ മേക്ക്ഓവര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Social Media

അനുശ്രീയുടെ കിടിലന്‍ മേക്ക്ഓവര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

അനുശ്രീയുടെ കിടിലന്‍ മേക്ക്ഓവര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

നടി അനുശ്രീയുടെ കിടിലന്‍ മേക്ക്ഓവര്‍ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു ആരോഗ്യ പ്രസിദ്ധീകരണത്തിന് വേണ്ടിയാണ് നടി അനുശ്രീ ഫിറ്റ്നസ് ഫ്രീക്കായി പോസ് ചെയ്തിരിക്കുന്നത്. ഒരു അത്ലറ്റിനെപ്പോലെയുള്ള മേക്ക് ഓവറാണ് നടി വരുത്തിയിരിക്കുന്നത്. ശ്യാം ബാബുവാണ് ഫോട്ടോഗ്രാഫര്‍. ചിത്രങ്ങള്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.

അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ‘കള്ളനും ഭഗവതിയും’ എന്ന ചിത്രമാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീക്ക് പുറമേ ബംഗാളി താരം മോക്ഷയുമാണ് നായിക.

സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, കലാ സംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകർ, ഫൈനൽ മിക്സിംഗ് രാജാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ ടിവിൻ കെ വർഗ്ഗീസ്, അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പരസ്യകല യെല്ലോ ടൂത്ത്, കാലിഗ്രാഫി കെ പി മുരളീധരൻ, ഗ്രാഫിക്സ് നിഥിൻ റാം. പി ആർ ഒ- എ എസ് ദിനേശ്.

More in Social Media

Trending