സോഷ്യൽ മീഡിയയിൽ സജീവമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിനാണ് ഗോപി സുന്ദർ മറുപടി നൽകിയത്. ‘പാവം അമ്മ, നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും ആ അമ്മ. ഇതിലെങ്കിലും ഉറച്ച് നിൽക്കട്ടെയെന്ന് പ്രാർത്ഥിക്കാം,’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ഗോപി സുന്ദർ മറുപടിയും നൽകി.
‘എന്റെ അമ്മ എപ്പോഴും ഹാപ്പിയാണ്. ഞാൻ സന്തോഷമായിരിക്കണമെന്നാണ് അമ്മയ്ക്ക്. മകന്റെ തീരുമാനങ്ങളിൽ അമ്മയ്ക്ക് ഉറപ്പുണ്ട്. നിൽക്കാൻ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാൻ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല,’ ഗോപി സുന്ദർ നൽകിയ മറുപടിയിങ്ങനെ. നേരത്തെയും സമാന കമന്റുകൾക്ക് ഗോപി സുന്ദർ മറുപടി നൽകിയിട്ടുണ്ട്.
നേരത്തെയും അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവെച്ചിട്ടുണ്ട്. മകനെ മാന്യനായി വളര്‍ത്തിയ അമ്മ എന്നായിരുന്നു അന്ന് ചിലര്‍ പരിഹസിച്ചത്. എന്റെ ജീവിതത്തിലെ ചില ദുര്‍ഘട സാഹചര്യങ്ങളില്‍ ഞാന്‍ എടുത്ത തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ടെന്ന് കരുതി താങ്കളെന്തിനാണ് അമ്മയെ വിമര്‍ശിക്കുന്നത്. ഈ മകനെ മാന്യനായി തന്നെയാണ് അമ്മ വളര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരക്കുകള്‍ക്കിടയിലും അച്ഛനേയും അമ്മയേയും കാണാനായി ഓടിയെത്തുന്ന മകനാണ് താനെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.
അമൃത സുരേഷുമായി ഒന്നിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. നേരത്തെയുണ്ടായിരുന്ന ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചായിരുന്നു അദ്ദേഹം അമൃതയുമായി ഒന്നിച്ചത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...