Malayalam
‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല’; പോസ്റ്റ് പങ്കുവെച്ച് ആഷിഖ് അബു
‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല’; പോസ്റ്റ് പങ്കുവെച്ച് ആഷിഖ് അബു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി നിവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്‌നമാണ് ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തം. ഇതിനോടകം തന്നെ ഈ വിഷയത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിന്നുള്ള പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആഷിഖ് അബു പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്.
‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു.എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’, ആഷിഖ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നു. മാനുവല്‍ റോണി എന്നയാളുടെ പോസ്റ്റാണ് ആഷിഖ് അബു പങ്കുവെച്ചത്.
അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തും.
ചട്ടം 300 അനുസരിച്ചാകും മുഖ്യമന്ത്രി നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുക. തീപിടിത്തത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നായിരുന്നുപ്രതിപക്ഷത്തിന്റെ ആരോപണം.
തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തവും പുകയും പൂര്‍ണമായി ശമിച്ചു എന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.