Social Media
കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആലിയയും റൺബീറും, മകൾക്കൊപ്പം മോണിങ്ങ് വാക്കിനിറങ്ങി താരദമ്പതികൾ
കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആലിയയും റൺബീറും, മകൾക്കൊപ്പം മോണിങ്ങ് വാക്കിനിറങ്ങി താരദമ്പതികൾ
മകളുടെ ചിത്രം ഇതുവരെ ആലിയ ഭട്ടും റൺബീറും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ മകൾ റാഹ കപൂറിനൊപ്പമുള്ള ഇവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആദ്യമായാണ് മകൾക്കൊപ്പം ഇരുവരെയും ഒന്നിച്ച് കാണുന്നത്. മുംബൈയിലെ ഫ്ലാറ്റിനു പുറത്തുവച്ചാണ് ക്യാമറ കണ്ണുകളിൽ താരകുടുംബം പ്രത്യക്ഷപ്പെട്ടത്. താരകുടുംബത്തിനൊപ്പം ആലിയയുടെ സഹോദരി ഷഹീൻ ഭട്ടുമുണ്ടായിരുന്നു.
ആലിയയുടെയും റൺബീറിന്റെയും അഭ്യർത്ഥന മാനിച്ച് മകളുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മകളുടെ സ്വകാര്യതയെ സംരക്ഷിക്കാനെന്നോണം കുഞ്ഞിന്റെ മുഖം പരസ്യപ്പെടുത്താൻ താത്പര്യമില്ലെന്ന് ദമ്പതികൾ പറഞ്ഞിരുന്നു. റാഹയുടെ ഒരു ചിത്രം മാത്രമാണ് ആലിയ ഇതുവരെ പങ്കുവച്ചിട്ടുള്ളത്.
ആലിയയും റൺബീറും കറുത്ത നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. സ്ട്രാളറിലിരിക്കുകയാണ് കുഞ്ഞ് റാഹ. ആലിയ കുഞ്ഞിനെ കൈയിലെടുക്കുന്ന ചിത്രങ്ങളിൽ റാഹയുടെ മുഖം വ്യക്തമായി കാണാം പക്ഷെ അത് മറച്ച രീതിയിലാണ് ചിത്രങ്ങളിലുള്ളത്.
2022 നവംബർ ആറിനാണ് ഇരുവർക്കും മകൾ പിറന്നത്.മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് പല ഭാഷകളിലായി ‘റാഹ’ എന്നതിന്റെ അർത്ഥം. കുഞ്ഞിന്റെ മുത്തശ്ശിയാണ് പേര് കണ്ടുപിടിച്ചതെന്നും ആലിയ പറഞ്ഞിരുന്നു.
