Connect with us

കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി വിഘ്നേഷ് ശിവൻ; ചിത്രം പുറത്ത്

Social Media

കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി വിഘ്നേഷ് ശിവൻ; ചിത്രം പുറത്ത്

കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി വിഘ്നേഷ് ശിവൻ; ചിത്രം പുറത്ത്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. വാടക ഗർഭ ധാരണയിലൂടെ അടുത്തിടെയാണ് ഇരുവർക്കും രണ്ട് ഇരട്ടകുഞ്ഞുങ്ങൾ പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് വിഘ്നേഷ്. വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്. ഇപ്പോഴിതാ ശബരിമലയിലേക്ക് പോകുന്ന വിഘ്നേഷിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.

കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി എത്തിയ ഫോട്ടോ വിഘ്നേഷ് തന്നെയാണ് സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈൻ ബോർഡിന് മുന്നിൽ‌ നിന്നുള്ളതാണ് ഫോട്ടോ. ‘സ്വാമിയേ.. ശരണം അയ്യപ്പ..’, എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ഇൻസ്റ്റാ​ഗ്രാമിൽ ഇതിനോടകം രണ്ട് ലക്ഷത്തിലേറെ പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിരിക്കുന്നത്.

അതേസമയം, അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിഘ്നേഷിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അജിത്തിന്റെ കരിയറിലെ 62മത്തെ സിനിമ കൂടിയാണ് ഇത്. അടുത്ത വര്‍ഷം മധ്യത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.

More in Social Media

Trending

Recent

To Top