സോഷ്യൽ മീഡിയയിലെ നിര സാന്നിധ്യമാണ് ശില്പ ബാല. നടി, നർത്തകി, അവതാരക, ഗായിക, റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിലൊക്കെ തിളങ്ങി നിൽക്കുകയാണ് ശില്പല.
ഇപ്പോൾ ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയുമാണ്. ഇപ്പോഴിതാ ആ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെ ചെയ്ത രസകരമായ ഒരു ഡബ്സ്മാഷ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ശില്പ.
ഷോയിലെ വിധികർത്താവായ നടി മിയ ജോർജുമായി ചേർന്നാണ് ശില്പയുടെ ഡബ്സ്മാഷ്. മേഘം എന്ന സിനിമയില്‍ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള നർമ്മ സംഭാഷണമാണ് ഇരുവരും തെരെഞ്ഞെടുത്തിരിക്കുന്നത്. ‘പേടിപ്പിക്കാൻ നോക്കിയതാ പക്ഷേ എനിക്കെന്റെ ജീവനിൽ കൊതി ഉള്ളത്കൊണ്ട് മാത്രം.. ഇല്ലെങ്കിൽ കാണാമായിരുന്നു’ എന്നാണ് ശില്പ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
‘കെമിസ്ട്രി’ എന്ന ചിത്രത്തിലൂടെയാണ് ശില്പ ബാല ശ്രദ്ധിക്കപ്പെടുന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ ശിൽപ്പ പഠിച്ചതും വളർന്നതുമെല്ലാം ദുബൈയില്‍ ആണ്. നിരവധി സിനിമകളിൽ വേഷമിട്ട് ശ്രദ്ധേയമായ ഷോകൾ ഹോസ്റ്റ് ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി ശിൽപ മാറി. 2005ലെ അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപട്ടവും ശിൽപ്പയെ തേടിയെത്തിയിരുന്നു.
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടന് വമ്പിച്ച സ്വീകരണം നൽകിയിരിക്കുകായാണ് അധികൃതർ. താരത്തിന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...