Connect with us

‘ഞാൻ എപ്പോഴും ഓർക്കുന്ന ഒരു വ്യക്തി നീയാണ്, എനിക്ക് നിന്നെ മിസ് ചെയ്യുന്നു’ ; ഞെട്ടിച്ച് നിമിഷ, കൂടെ ആ വീഡിയോയും

Social Media

‘ഞാൻ എപ്പോഴും ഓർക്കുന്ന ഒരു വ്യക്തി നീയാണ്, എനിക്ക് നിന്നെ മിസ് ചെയ്യുന്നു’ ; ഞെട്ടിച്ച് നിമിഷ, കൂടെ ആ വീഡിയോയും

‘ഞാൻ എപ്പോഴും ഓർക്കുന്ന ഒരു വ്യക്തി നീയാണ്, എനിക്ക് നിന്നെ മിസ് ചെയ്യുന്നു’ ; ഞെട്ടിച്ച് നിമിഷ, കൂടെ ആ വീഡിയോയും

കഴിഞ്ഞു പോയ ബിഗ് ബോസ്സിലെ ശക്തരായ മത്സരാർത്ഥികളാണ് നിമിഷയും ജാസ്മിനും. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു. ഷോ അവസാനിച്ചെങ്കിലും ആ സൗഹൃദം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ നിമിഷ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

നിങ്ങൾക്ക് സ്നേഹിക്കാതിരിക്കാൻ പറ്റാത്ത ഒരു വ്യക്തി ആര് എന്ന ചോദ്യത്തിനൊപ്പമാണ് ജാസ്മിനുമൊത്തുള്ള വീഡിയോ നിമിഷ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ‘ഞാൻ എപ്പോഴും ഓർക്കുന്ന ഒരു വ്യക്തി നീയാണ്, എനിക്ക് നിന്നെ മിസ് ചെയ്യുന്നു’ എന്നും വീഡിയോയ്ക്ക് ഒപ്പം നിമിഷ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിമിഷ പങ്കുവെച്ച ചിത്രവും ഒട്ടേറെ പേർ ഏറ്റെടുത്തിരുന്നു. തന്റെ പ്രോജക്റ്റ്‌ പൂർത്തിയാക്കിയതിനെ കുറിച്ചായിരുന്നു പോസ്റ്റ്‌. തന്റെ ആദ്യത്തെ കുഞ്ഞിനെ കോളേജിലേക്ക് അയക്കുന്നത് പോലെയാണ് ഫൈനൽ അസൈയ്ന്മെന്റ് അയക്കുന്നത് എന്നാണ് നിമിഷ കുറിച്ചത്.

ശക്തയായൊരു മത്സരാർത്ഥി ആയിട്ടും വോട്ട് നിലയിൽ ഏറ്റവും പിറകിലായതോടെയാണ് നിമിഷ ഷോയിൽ നിന്നും ഔട്ടായത്. പല തവണ നോമിനേഷനിൽ വന്ന മത്സരാർത്ഥികളിൽ ഒരാളാണ് നിമിഷ. ആദ്യത്തെ ആഴ്ചകളിൽ വേണ്ടത്ര പെർഫോം ചെയ്തില്ലെങ്കിലും എവിക്ഷനിൽ പുറത്തുപോയി സീക്രട്ട് റൂം താമസത്തിനു ശേഷം തിരികെ എത്തിയതോടെ വീട്ടിലെ കരുത്തയാർന്ന മത്സരാർത്ഥിയായി നിമിഷ മാറുകയായിരുന്നു.

More in Social Media

Trending

Recent

To Top