Connect with us

പിറന്നാൾ ആഘോഷം പൊടിപിടിച്ച് താരകുടുംബം, നസ്രിയയ്ക്കും ഫഹദിനുമൊപ്പം റയാൻ; ആളെ മനസ്സിലായോ? പുതിയ ചിത്രം പുറത്ത്

Social Media

പിറന്നാൾ ആഘോഷം പൊടിപിടിച്ച് താരകുടുംബം, നസ്രിയയ്ക്കും ഫഹദിനുമൊപ്പം റയാൻ; ആളെ മനസ്സിലായോ? പുതിയ ചിത്രം പുറത്ത്

പിറന്നാൾ ആഘോഷം പൊടിപിടിച്ച് താരകുടുംബം, നസ്രിയയ്ക്കും ഫഹദിനുമൊപ്പം റയാൻ; ആളെ മനസ്സിലായോ? പുതിയ ചിത്രം പുറത്ത്

മലയാളസിനിമയിലെ ശ്രദ്ധേയമായ സിനിമാകുടുംബമാണ് സംവിധായകൻ ഫാസിലിന്‍റെ കുടുംബം. കുടുബ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട് . ഇപ്പോഴിതാ ഫാസിലും ഭാര്യയും മക്കളും പേരക്കുട്ടികളുമടക്കമുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. പേരക്കുട്ടികളിൽ ഒരാളുടെ ജന്മദിനാഘോഷത്തിനിടയിൽ പകർത്തിയതാണ് ഈ ചിത്രങ്ങൾ

ഫഹദ്, ഫ‍ർഹാൻ എന്നിവരെ കൂടാതെ ഫാത്തിമ, അഹമെദ എന്നീ മക്കളും ഫാസിലിനുണ്ട്. ഇതിൽ അഹമെദയുടെ രണ്ട് മക്കളിൽ മൂത്തയാളായ റയാന്‍റെ ജന്മദിനാഘോഷത്തിനിടെ പക‍ർത്തിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

ഫാസിൽ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി കൂടിയാണ് റയാൻ. സൂപ്പർ ഹീറോ തീമിലായിരുന്നു റയാന്‍റെ ജന്മദിനാഘോഷം നടന്നത്. ക്രാഫ്റ്റേഴ്സ് ഇവൻറ്സായിരുന്നു ഈ തീമിൽ ജന്മദിനാഘോഷം ഒരുക്കിയിരുന്നത്. കുടുംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിനുണ്ടായിരുന്നത്.

മുമ്പും റയാനോടൊപ്പമുള്ള ചിത്രങ്ങൾ നസ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ റയാൻ വലുതായ ശേഷം ആദ്യമായാണ് ഫഹദിനും നസ്രിയയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ എത്തിയിരിക്കുന്നത്. നസ്രിയയുടെ കുടുംബവും ചടങ്ങിനായി എത്തിയിരുന്നു. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സുഷാന്ത് ഭട്ടാണ്.

More in Social Media

Trending

Recent

To Top