Social Media
കൂടുതൽ ഫൈറ്റിന്, കൂടുതൽ രസകരമാക്കാൻ, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകൾ; ഭാവനയ്ക്ക് പിറന്നാളാശംസകളുമായി രമ്യ നമ്പീശൻ
കൂടുതൽ ഫൈറ്റിന്, കൂടുതൽ രസകരമാക്കാൻ, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകൾ; ഭാവനയ്ക്ക് പിറന്നാളാശംസകളുമായി രമ്യ നമ്പീശൻ
മലയാളികൾക്ക് ഭാവനയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് സിനിമകളിൽ ഒന്നാണ് നമ്മൾ. അതിന് ശേഷം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഭാവനയുടെ പിറന്നാളാണ്. സോഷ്യൽ മീഡിയയിലും അല്ലാതെയുമായി നിരവധി പേരാണ് നടിയ്ക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്.
ഇപ്പോഴിതാ ഭാവയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് നടി രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘കൂടുതൽ ഫൈറ്റിന്, കൂടുതൽ രസകരമാക്കാൻ, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകൾ’, എന്നാണ് രമ്യ നമ്പീശൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിൽ ഭാവന സജീവമാണ്. തഗരു, 99, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.
2017-ൽ പുറത്തിറങ്ങിയ ‘ആദം ജോൺ’ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്താൻ തയ്യാറെടുക്കുകയാണ്
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഭാവനയുടേതായി പ്രഖ്യാപിക്കപ്പെട്ട ആദ്യ മലയാള സിനിമ. നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് . ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
