Connect with us

ജീന്‍സും ടോപ്പുമൊക്കെ കീറി, പിന്നാലെ താന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ്; ‘കറുപ്പിനഴക്’ എന്ന ഗാനം ചിത്രീകരിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് ഭാവന

Malayalam

ജീന്‍സും ടോപ്പുമൊക്കെ കീറി, പിന്നാലെ താന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ്; ‘കറുപ്പിനഴക്’ എന്ന ഗാനം ചിത്രീകരിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് ഭാവന

ജീന്‍സും ടോപ്പുമൊക്കെ കീറി, പിന്നാലെ താന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ്; ‘കറുപ്പിനഴക്’ എന്ന ഗാനം ചിത്രീകരിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്.

താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ‘കറുപ്പിനഴക്’ എന്ന ഗാനം ചിത്രീകരിച്ചപ്പോഴുള്ള കഥയാണ് ഭാവന സരിഗമപ റിയാലിറ്റി ഷോയില്‍ പങ്കുവച്ചത്. ഈ പാട്ടും അതിന്റെ ഷൂട്ടിംഗും ഭയങ്കര രസമാണ്. വിയന്ന, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ആയിരുന്നു ഷൂട്ടിംഗ്. പൃഥ്വിരാജ്, ചാക്കോച്ചന്‍, ജയേട്ടന്‍, മീരചേച്ചി എന്നിങ്ങനെ എല്ലാവരുമുണ്ട്.

ആദ്യമായി താന്‍ പോയ വിദേശ രാജ്യം ദുബായ് ആണ്. അതിന് ശേഷം പോവുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ഭയങ്കര ആകാംഷയായിരുന്നു. താന്‍ വെറുതേ നടന്നാല്‍ പോലും വീഴുന്നൊരു സ്വഭാവം ഉണ്ട്. പക്ഷേ സിനിമയില്‍ സൈക്കിള്‍ ഒക്കെ ഓടിക്കണം. ആ സീനില്‍ ഒരു ഇറക്കത്തിലൂടെ സൈക്കിള്‍ ഓടിച്ച് വരുന്നുണ്ട്. ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് താന്‍ നേരെ പോയി തലക്കുത്തി വീഴുന്നതാണ്. വീഴുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ താന്‍ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നില്‍ക്കുന്നവര്‍ക്ക് താന്‍ ഇപ്പോള്‍ വീഴുമെന്ന് തന്നെ തോന്നി.

അങ്ങനെ പ്രൊഡ്യൂസര്‍ തന്റെ സൈക്കിളില്‍ ഒറ്റ പിടുത്തമങ്ങ് പിടിച്ചു. വീഴാതിരിക്കാനാണ് അദ്ദേഹം പിടിച്ചത്. എന്നാല്‍ അങ്ങനെ തിരിഞ്ഞ് തലക്കുത്തി മറിഞ്ഞ് താന്‍ വീണു. ജീന്‍സും ടോപ്പുമൊക്കെ കീറി. പിന്നാലെ താന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ്. ഇപ്പോഴാണെങ്കില്‍ സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് താന്‍ അഡ്ജസ്റ്റ് ചെയ്യും. അന്ന് പതിനാറ് വയസേയുള്ളു. കിടന്ന് കരയുകയാണ്. മേക്കപ്പൊക്കെ പരന്ന് ഒഴുകി. കമല്‍ സാറും ബാക്കി എല്ലാവരും വന്ന് കരയല്ലേന്ന് പറയുകയും മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം തങ്ങള്‍ക്ക് ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല എന്നുമാണ് ഭാവന പറയുന്നത്.

More in Malayalam

Trending