Connect with us

പോരാട്ടത്തിന്റെ പെണ്‍പ്രതീകം, രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അപ്രതീക്ഷിത അതിഥിയായി ഭാവന! വേദിയ്ക്ക് പുറത്ത് നടിയുടെ പ്രതികരണം ഇങ്ങനെ

News

പോരാട്ടത്തിന്റെ പെണ്‍പ്രതീകം, രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അപ്രതീക്ഷിത അതിഥിയായി ഭാവന! വേദിയ്ക്ക് പുറത്ത് നടിയുടെ പ്രതികരണം ഇങ്ങനെ

പോരാട്ടത്തിന്റെ പെണ്‍പ്രതീകം, രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അപ്രതീക്ഷിത അതിഥിയായി ഭാവന! വേദിയ്ക്ക് പുറത്ത് നടിയുടെ പ്രതികരണം ഇങ്ങനെ

26–ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിനു പ്രൗഢമായ തുടക്കമായിരുന്നു. ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പോരാട്ടത്തിന്റെ കരുത്തായി മാറുകയായിരുന്നു ഭാവന. അപ്രതീക്ഷിതമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റുപ്രമുഖര്‍ക്കുമൊപ്പം ഭാവന ഉദ്ഘാടന വിളക്കും തെളിച്ചു.

പോരാട്ടത്തിന്റെ പെണ്‍പ്രതീകമായ ഭാവനയെ വേദിയിലേക്ക് ക്ഷണിക്കുന്നു രഞ്ജിത് പറഞ്ഞതിനുപിന്നാലെ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെ എഴുന്നേറ്റ് നിന്നാണ് സിനിമാ പ്രേമികള്‍ ഭാവനയെ വേദിയിലേക്ക് സ്വീകരിച്ചത്.

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു വേദിയില്‍ എത്തുന്നതെന്നും പിന്തുണ നല്‍കിയ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും പുറത്തിറങ്ങിയ ശേഷം ഭാവന മാധ്യമങ്ങളോട് പറഞ്ഞു.

തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ വച്ച് ‘സ്പിരിറ്റ് ഓഫ്’ സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചിരുന്നു. ലിസ ചലനെപ്പോലെ അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകളറിയിക്കുന്നതായി രണ്ട് വാചകത്തിലൊതുക്കിയ തന്റെ പ്രസംഗത്തിൽ ഭാവന പറഞ്ഞിരുന്നു.

നിശാഗന്ധി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത്. സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകൾക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ സംവിധായകര്‍ക്കു ചലച്ചിത്ര നിര്‍മ്മാണത്തിനു സർക്കാർ നല്‍കുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകളോടൊപ്പമാണ് ഈ സര്‍ക്കാര്‍ എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രമേളയുടെ ചടങ്ങിൽ നടനും സംവിധായകനുമായ അനുരാഗ് കാശ്യപ് മുഖ്യാതിഥിയായി. മന്ത്രി സജിചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂറിലെ നായിക അസ്മരി ഹഖ്, മന്ത്രിമാരായ വി ശിവൻ കുട്ടി,ആന്റണി രാജു,മേയർ ആര്യാ രാജേന്ദ്രൻ ,വി കെ പ്രശാന്ത് എം എൽ എ ,അക്കാഡമി ചെയർമാൻ രഞ്ജിത്,വൈസ് ചെയർമാൻ പ്രേം കുമാർ, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്റ്റർ ബീനാ പോൾ തുടങ്ങിയവരും പങ്കെടുത്തു.

More in News

Trending

Recent

To Top