Social Media
ഞാൻ എന്നെന്നും മനസ്സിൽ ചേർത്ത് വെക്കുന്ന യാത്ര; കമൽ ഹാസനൊപ്പം നരേൻ; ചിത്രം പങ്കുവെച്ച് നടൻ
ഞാൻ എന്നെന്നും മനസ്സിൽ ചേർത്ത് വെക്കുന്ന യാത്ര; കമൽ ഹാസനൊപ്പം നരേൻ; ചിത്രം പങ്കുവെച്ച് നടൻ

വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കമൽ ഹാസൻ കൊച്ചിയിൽ എത്തിയത്. കൊച്ചിയിലെത്തിയ കമൽ ഹാസനൊപ്പം നരേനും ഉണ്ടായിരുന്നു. ഇപ്പോഴിതാ, കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നരേൻ.
കമൽ ഹാസനൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. “ഞാൻ എന്നെന്നും മനസ്സിൽ ചേർത്ത് വെക്കുന്ന യാത്ര” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ കമൽ ഹാസനും, നരേനും ആരാധകരെ ഇളകിമറിച്ചാണ് മടങ്ങിയത്.
താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയിൽ സൂര്യയുടെ സാന്നിദ്ധ്യം കൂടി ഉണ്ടെന്ന് അറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകർ. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ജൂൺ മൂന്നിനാണ് വിക്രം തിയേറ്ററുകളിൽ എത്തുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...