Connect with us

“ഞാൻ ജാക്കി എന്ന പദം ഉപയോഗിച്ച് എയറിലായി… ചിലർ ജാക്കിക്കെതിരെ പ്രതിരോധിച്ചു വൈറലായി”; പബ്ലിസിറ്റിക്ക്‌ വേണ്ടി മാത്രം ചാരിറ്റി ചെയ്യുന്നത്, അത്ര നല്ല കാര്യമായി തോന്നുന്നില്ല; റേപ്പ് ചെയ്യാനും, റേപ്പ് ജോക് പറയാനും ഉള്ള ടൂൾ ആവരുത് ഈ ചാരിറ്റി ; ബോബി ചെമ്മണ്ണൂർ ഇതൊന്നു വായിക്കണം!

Social Media

“ഞാൻ ജാക്കി എന്ന പദം ഉപയോഗിച്ച് എയറിലായി… ചിലർ ജാക്കിക്കെതിരെ പ്രതിരോധിച്ചു വൈറലായി”; പബ്ലിസിറ്റിക്ക്‌ വേണ്ടി മാത്രം ചാരിറ്റി ചെയ്യുന്നത്, അത്ര നല്ല കാര്യമായി തോന്നുന്നില്ല; റേപ്പ് ചെയ്യാനും, റേപ്പ് ജോക് പറയാനും ഉള്ള ടൂൾ ആവരുത് ഈ ചാരിറ്റി ; ബോബി ചെമ്മണ്ണൂർ ഇതൊന്നു വായിക്കണം!

“ഞാൻ ജാക്കി എന്ന പദം ഉപയോഗിച്ച് എയറിലായി… ചിലർ ജാക്കിക്കെതിരെ പ്രതിരോധിച്ചു വൈറലായി”; പബ്ലിസിറ്റിക്ക്‌ വേണ്ടി മാത്രം ചാരിറ്റി ചെയ്യുന്നത്, അത്ര നല്ല കാര്യമായി തോന്നുന്നില്ല; റേപ്പ് ചെയ്യാനും, റേപ്പ് ജോക് പറയാനും ഉള്ള ടൂൾ ആവരുത് ഈ ചാരിറ്റി ; ബോബി ചെമ്മണ്ണൂർ ഇതൊന്നു വായിക്കണം!

ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അതിക്രമ പരാമര്‍ശത്തിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു നടന്നത്. തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം. തൃശൂര്‍ പൂരത്തിന് വേഷം മാറിപ്പോയ വീഡിയോയുടെ വിവരണമായിട്ടായിരുന്നു സ്‌കൂള്‍-കോളേജ് കാലത്ത് പൂരത്തിന് പോയതിനെക്കുറിച്ച് പറഞ്ഞത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നു എന്നുമാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോയില്‍ പറയുന്നത്. പൂരത്തിന് പോയി വായിനോക്കുകയും മുട്ടിയുരുമ്മി നടക്കുകയും ജാക്കി വെയ്ക്കുക ചെയ്തിട്ടുണ്ടെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.

ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധി വ്ലോഗർമാരും രംഗത്തുവന്നു. ശേഷം വാർത്തകൾ ഒന്ന് കെട്ടടങ്ങിയപ്പോൾ സംഭവിച്ച വിഷയത്തിൽ നിന്നും വിമർശനത്തിൽ താൻ പഠിച്ച പാഠമെന്തെന്ന് പറഞ്ഞ് ബോബി ചെമ്മണ്ണൂരും രംഗത്തുവന്നു.

“സീരിയസ് ആയിട്ട് തമാശ പറയരുതെന്ന് എന്നെ പഠിപ്പിച്ച എല്ലാവർക്കും നന്ദി.” എന്ന കാപ്‌ഷനിൽ നന്നായി വെള്ളപൂശിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലും അദ്ദേഹത്തെ ന്യായീകരിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയുന്ന കമെന്റുകൾ കാണാം.. എന്നാൽ സ്ത്രീവിരുദ്ധത ഇന്നും അലങ്കാരമായും ആണത്വത്തിന്റെ ഭാഗമായും കാണുന്ന ഇവർക്കുള്ള മറുപടിയുമായി സോഷ്യൽ മീഡിയയിൽ വീണ്ടും കുറിപ്പുകൾ വൈറലാകുകയാണ്.

അതിൽ ബോബി ചെമ്മണ്ണൂർ വായിക്കണം എന്ന ആവശ്യം ഉന്നയിച്ച് ആനന്ദ് രാജ് കുറിച്ച കമന്റ്റ് ആണ് വൈറലാകുന്നത് .

“ബോബി ചെമ്മണൂരിന്റെ ജാക്കി വിവാദത്തിൽ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്ന പല വ്ലോഗർമാരെയും quote ചെയ്തുകൊണ്ട്, ആ വിവാദത്തിന്റെ മേൽ ഉയർന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കൊണ്ട് ബോബി ചെയ്ത ഒരു സ്വയം വെള്ളപൂശാൽ ഉദ്ദേശിച്ചു കൊണ്ടുള്ളൊരു വീഡിയോ കണ്ടു. അദ്ദേഹത്തിട് ചിലത് പറയാൻ താല്പര്യപ്പെടുന്നു. ഒപ്പം ചില ചോദ്യങ്ങളും!

1) Jacky is not a തമാശ. Its a Rape Attempt. Molestation.
2) ഇനി താങ്കൾ അത് ചെയ്ട്ടില്ലെങ്കിൽ തന്നെ, പറഞ്ഞത് Rape Joke ആണ്‌.

3) ഒരു ചെറിയ വീഡിയോ വൈറൽ ആകാൻ വേണ്ടി മാത്രം Rape Joke വരെ പറയുന്ന താങ്കളുടെ charity പ്രവർത്തനങ്ങളിൽ ഒക്കെ എത്ര സാധ്യസന്ധതയും, ആത്മാർത്ഥതയുമുണ്ട്? എന്ത് വിശ്വസിച്ചാണ് ജനങ്ങൾ അതിനെയൊക്കെ പിന്തുണയ്‌ക്കേണ്ടത്?
4) ഈ വീഡിയോയിൽ പല ബ്ലോഗ്ഗർമാരെയും Quote ചെയ്ത് “താങ്കളും എന്നെപോലെ സത്യസന്ധമായി തുറന്ന് സംസാരിക്കുന്നയാളാണ്” എന്നൊക്കെ പറയുന്നുണ്ടല്ലോ. അപ്പൊ എന്റെ ചോദ്യമിതാണ്. താങ്കൾ jacky വെച്ചിട്ടുണ്ടോ, ഇല്ലയോ? ഒരേ സമയം ‘ഉണ്ട്’ ന്റെ കൂടെ നിന്ന് പിടിവീണപ്പോൾ ‘ഇല്ല’ ക്ക്‌ വേണ്ടി പ്രാർത്ഥിക്കും പോലെയാണ് എനിക്ക് തോന്നിയത്. ഇതിനേക്കാൾ ‘ഉണ്ടില്ല’ എന്ന് പറയുന്നതായിരുന്നു നല്ലത്!

5) വാത്മീകി രാമായണം എഴുതിയത് കൊണ്ടുമാത്രം അദ്ദേഹം ചെയ്ത തെറ്റുകളിൽ നിന്ന് മുക്തനാകുന്നില്ല. ബോബിയും. ജാക്കി വെച്ചിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ Rape Joke പറഞ്ഞു സ്ത്രീസമൂഹത്തെ അപമാനിച്ചതിന് മാപ്പ് പറയണം. നിയമനടപടി നേരിടണം.

6) ചാരിറ്റി ചെയ്യുന്നത് തെറ്റ് ചെയ്യാനോ, റേപ്പ് ചെയ്യാനോ, റേപ്പ് ജോക് പറയാനോ അതിന് ശേഷം നിയമനടപടികളിൽ നിന്ന് രക്ഷപെടാനോ ഉള്ള ലൈസൻസല്ല, ചാരിറ്റി ചെയ്യുന്നത് കൊണ്ട് താങ്കൾക്ക്ക് പ്രത്യേക ഇമ്മ്യൂണിറ്റിയോ,പ്രൈവിലേജോ ലഭിക്കില്ല. ഈ നാട്ടിലെ ഒരു സാധാരണക്കാരന് നിയമം നൽകുന്ന പരിരക്ഷയും, privilage ഉം മാത്രമേ ബോബിക്കും ഉള്ളൂ.

7) Charity എന്നത് മോശം കാര്യമല്ല; എന്നാൽ പബ്ലിസിറ്റിക്ക്‌ വേണ്ടി മാത്രം ചാരിറ്റി ചെയ്യുന്നത്, അത്ര നല്ല കാര്യമായി തോന്നുന്നില്ല. നിങ്ങളുടെ തെറ്റുകൾ മറയ്ക്കാനുള്ള ടൂൾ ആയി അത് ഉപയോഗിക്കരുത്. ഹാജി മസ്താൻ, കരിം ലാല പോലുള്ള അധോലോക നായകന്മാരടക്കം പുതുപ്പണക്കാരായ പലരും ഉപയോഗിച്ച് തുരുമ്പ് പിടിച്ച ഒരു ടെക്‌നിക് ആണ്‌ അപ്പക്കഷ്ണങ്ങൾ എറിഞ്ഞു കൊടുത്തു വ്യക്തികളെ നിലനിർത്തുകയും, സമൂഹത്തിൽ സ്വീകര്യത നേടുക എന്നത്. നെയ്യാറ്റിൻകര സംഭവത്തിൽ ആ കുട്ടികൾ തന്നെ പ്രതികരിച്ചിട്ടുണ്ട്, ബോബി ചെമ്മണൂർ പറ്റിച്ചു എന്ന്.

തൃശൂർ പൂരത്തിന് ഇടയിൽ സ്ത്രീകളെ ജാക്കി വെച്ചു എന്ന് പറഞ്ഞ താങ്കളെ ഒരു സ്ത്രീ ‘മൈരേ’ എന്ന് വിളിച്ചത് എന്തോ വല്യ അപരാധം പോലെ താങ്കൾ പറയുന്നുണ്ടല്ലോ. പിന്നെ സ്ത്രീകളെ Rape ചെയ്തത്, വളരെ ലാഘവത്തോടെയും, അഭിമാനത്തോടെയും Rape Joke പോലെ പറഞ്ഞ താങ്കളെ സ്ത്രീകൾ പൊന്നാടയണിയിച്ചു മാലയിട്ട് സ്വീകരിക്കും എന്ന് കരുതിയോ?

9) താങ്കൾക്ക് എതിരെയല്ലേ ഒരു സ്ത്രീയുടെ വീഡിയോ തെളിവ് അടക്കമുള്ള വാർത്തകൾ വന്നത്? എന്നിട്ട് മാധ്യമങ്ങൾ എല്ലാരും കൂടി ആ വാർത്ത മുക്കി.
10) താങ്കൾ Amway, Vestige, Oriflame പോലുള്ള മോഡലിൽ ഒരു E-commerce കമ്പനി നടത്തുന്നില്ലേ?
ഇതിലൊക്കെ പണം ഇട്ടു കാശ് പോകാത്ത ഏത് വ്യക്തിയുണ്ട് നാട്ടിൽ? കോട്ടും സുട്ടും ഇട്ട്, മുന്തിയ ഇനം കാറുകളിൽ വന്നിറങ്ങി, ഏതേലും മുന്തിയ കൺവെൻഷൻ സെന്ററിൽ ആഴ്ചയിൽ ആഴ്ചയിൽ ബസ്സിനസ് മീറ്റിന്റെ പേരിൽ ബിഗ്സ്ക്രീൻ വെച്ച് കുറച്ചു മോട്ടിവേഷനും, പ്രലോഭനങ്ങളും, മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓടുന്ന മനുഷ്യരെ പ്രലോഭപ്പിച്ചു പറ്റിക്കുകയല്ലേ ഇജ്ജാതി മണിചെയിൻ മോഡൽ കമ്പനികൾ ചെയ്യുന്നത്?

ഇതൊക്കെ എപ്പോൾ തകരും എന്ന് ആർക്കറിയാം? സർക്കാർ ഓരോ തവണയും നിരോധിക്കുമ്പോൾ നിങ്ങളൊക്കെ വേറെ ഉടുപ്പും ഇട്ട് വേറെ വേറെ പേരിൽ വരും. പക്ഷെ വിൽക്കുന്നത് പഴേ old wine തന്നെ. ഇതുപോലുള്ള കമ്പനികളിൽ പണം ഇട്ട് കോടീശ്വരനായ ഏതേലും സാധാരണക്കാരനെ അറിയാമോ? പക്ഷെ പണം പോയ ഒരുപാട് പേരെ എനിക്ക് അറിയാം.
താങ്കളൊരു നല്ല റോൾ മോഡലല്ല. താങ്കളിൽ നിന്നും സമൂഹത്തിന് ഒന്നും പഠിക്കാനുമില്ല. താങ്കൾ ഒരു inspiration നോ, motivation നോ അല്ല. താങ്കളും, താങ്കളുടെ ആരാധകരും കരുതും പോലെ താങ്കളിൽ പകർത്താൻ കഴിയുന്ന ഒന്നുമില്ല. താങ്കളെ ആരാധിക്കുന്നവർ ഉണ്ടാകാം, അവരൊക്കെ താങ്കളെ പോലുള്ള സമാനമനസ്കർ ആണെന്നെ പറയാനുള്ളൂ. U r a Bad example. Shirmps have shits in their head but still have a good Market value!. എന്നവസാനിക്കുന്നു ആ കുറിപ്പ്.

അതേസമയം, വിമർശകരോട് ബോബി ചെമ്മണ്ണൂരിന് പറയാൻ ഇത്രമാത്രം , ഞാൻ ജാക്കി എന്ന പദം ഉപയോഗിച്ച് എയറിലായി… ചിലർ ജാക്കിക്കെതിരെ പ്രതിരോധിച്ചു വൈറലായി. ഇത്രേം വത്യാസമുള്ളൂ. 2 പേരുടെയും ലക്ഷ്യം ഒന്നുതന്നെ.”

about boby chemmannoor

Continue Reading
You may also like...

More in Social Media

Trending

Recent

To Top