Connect with us

കൈദിയെക്കുറിച്ച് ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്ന്;നരേൻ!

Tamil

കൈദിയെക്കുറിച്ച് ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്ന്;നരേൻ!

കൈദിയെക്കുറിച്ച് ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്ന്;നരേൻ!

തമിഴ് സിനിമയുടെ സ്ഥിരം കാഴ്ചകളായ ഫ്ലാഷ് ബാക്ക്, പാട്ട്, നൃത്തം, ഇതൊന്നുമില്ലാത്ത ചിത്രമാണ് കാര്‍ത്തിയുടെ കൈദി. ആക്‌ഷൻ ത്രില്ലര്‍ കണ്ട് പ്രേക്ഷകരെല്ലാം പ്രതീക്ഷിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. എന്നാൽ ഈ ചിത്രത്തിന് തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ ഗംഭീര പ്രതികരണങ്ങൾ ലഭിക്കുമ്പോൾ, ഈ സിനിമയെപറ്റിയുള്ള ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്നാണ് എന്ന് പറയുകയാണ് ഇതിലെ വളരെ നിർണ്ണായകമായ പോലീസ് കഥാപാത്രം അവതരിപ്പിച്ച നരേൻ.

നരേന്റെ വാക്കുകൾ ഇങ്ങനെ, “സിനിമ ഇറങ്ങി ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്നാണ്, നരേൻ ഭായ് സിനിമ സൂപ്പർ ഹിറ്റാണ് എന്നാണ് എന്നെ ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞത്.”. ഇത് കേട്ട ഉടനെ തന്നെ താൻ അത് നടൻ കാർത്തിയെ വിളിച്ചു പറഞ്ഞു എന്നും നരെയ്ൻ പറയുന്നു. കേരളത്തിൽ നിന്നുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾക്ക് തമിഴ് നാട്ടിൽ വലിയ വിലയാണെന്നും, മലയാളി പ്രേക്ഷകരുടെ ജഡ്ജ്മെന്റുകൾ തെറ്റാറില്ലെന്നാണ് തമിഴ് സിനിമാ പ്രവർത്തകർ പറയാറുള്ളതെന്നും നരേൻ വെളിപ്പെടുത്തുന്നു.


കഴിഞ്ഞ ദിവസം കൊച്ചിയിൽ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് നരെയ്ൻ ഈ കാര്യം ഏവരുമായും പങ്കു വെച്ചത്. .ദില്ലി’ എന്ന തടവുപുള്ളിയു‌ടെ ഭൂതകാലം അറിയാനുള്ള ആ​ഗ്രഹം സിനിമ കണ്ടശേഷം പലരും പങ്ക് വച്ചിരുന്നു. ഇതെല്ലാം ചേര്‍ത്ത് രണ്ടാം ഭാ​ഗമെത്തുമെന്ന സൂചന കഴിഞ്ഞ ദിവസം സംവിധായകൻ അറിയിച്ചിരുന്നു.ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ്ബാബു, പ്രഭു, വിവേക് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സത്യൻ സൂര്യനും സംഗീതം ഒരുക്കിയത് സാം സി എസും ആണ്. ഫിലോമിൻ രാജ് ആണ് കൈദി എഡിറ്റ് ചെയ്തിരിക്കുന്നത്.

narain talks about kaithi film

More in Tamil

Trending