പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല് കറന്ന് കുടിക്കണം… നീ ഹിന്ദുവിന്റെ വില കളഞ്ഞു; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം
പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല് കറന്ന് കുടിക്കണം… നീ ഹിന്ദുവിന്റെ വില കളഞ്ഞു; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം
പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല് കറന്ന് കുടിക്കണം… നീ ഹിന്ദുവിന്റെ വില കളഞ്ഞു; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം
ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞ നിഖില വിമലിന്റെ പരാമർശനത്തിന് പിന്നാലെ നടിയ്ക്ക് എതിരെ സൈബര്‍ ആക്രമണം.
നടിയുടെ നിലപാട് വ്യക്തിമാക്കിയുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്.’പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ’, ‘അപ്പോള്‍ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല് കറന്ന് കുടിക്കണം’, ‘പേരെടുക്കാന്‍ എന്തൊക്കെ കേള്‍ക്കണം കാണണം’, ‘കോഴിയുടെ പാല് ആണ് ഇവള് കുടിച്ചതെന്ന് തോന്നുന്നു’, ‘ഒന്ന് ഫീഡില്‍ പിടിച്ച് നില്ക്കാന് ആരെയൊക്കെ ഇമ്മാതിരി വിഡ്ഡിത്തം വിളമ്പി സുഖിപ്പിക്കണം’, ‘നീ ഹിന്ദുവിന് അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു’- എന്നിങ്ങനെയാണ് താരത്തിന് എതിരെയുള്ള കമന്റുകള്‍.
‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നാണ് നിഖില പറഞ്ഞത്.
നിഖിലയുടെ വാദങ്ങള്‍ ഇതിനകം വീഡിയോ ക്ലിപ്പായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധിപ്പേരാണ് താരത്തെ അനുകൂലിച്ചും, താരത്തിനെതിരെ വിയോജിപ്പുമായി വീഡിയോ പങ്കുവയ്ക്കുന്നത്
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...