Social Media
ഒഡീഷ്യനിൽ വിളച്ചതിന് നന്ദി ബിഗ് ബോസ്, പക്ഷെ ഇത്തവണ ബിഗ്ബോസിലേക്കില്ല; ഒമർ ലുലു പറയുന്നു
ഒഡീഷ്യനിൽ വിളച്ചതിന് നന്ദി ബിഗ് ബോസ്, പക്ഷെ ഇത്തവണ ബിഗ്ബോസിലേക്കില്ല; ഒമർ ലുലു പറയുന്നു
ബിഗ് ബോസ് നാലാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴും ആരൊക്കെയായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
ഇതിനോടകം തന്നെ നിരവധി പേരുകൾ സോഷ്യൽ മീഡിയയിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. ഇക്കൂട്ടത്തിൽ ഒമർ ലുലു ബിഗ് ബോസിന്റെ നാലാം സീസണിലെ മത്സരാർത്ഥിയായി എത്തുമെന്നായിരുന്നു വാർത്തകൾ. ഇപ്പോൾ ഈ വാർത്തകൾക്കുള്ള പ്രതികരണവുമായി എത്തുകയാണ് ഒമര്‍ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം കാര്യങ്ങൾ വിശദമാക്കുന്നത്.
തന്റെ പുതിയ ചലച്ചിത്രമായ പവർസ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31ന് തുടങ്ങണം,പിന്നെ മെയ് മാസത്തില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസിൽ പങ്കെടുക്കാന്‍ പറ്റില്ല. ഒഡീഷ്യനിൽ വിളച്ചതിന് നന്ദി ബിഗ് ബോസ് എന്നാണ് ഒമര്‍ലുലു പറയുന്നത്. ഒഡിഷന് വിളിച്ച കാര്യം ഒമര്‍ ലുലു ഈ പോസ്റ്റിലൂടെ സ്ഥിരീകരിക്കുന്നു.
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് ‘പവർ സ്റ്റാർ’. ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു ആണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം വൈകിയ ചിത്രം ഉടനെ തുടങ്ങുമെന്ന് അറിയിക്കുകയാണ് ഒമർ ലുലു.
2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്തിട്ടുള്ളതെങ്കില് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
