രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടനും മുന്‍ ചാലക്കുടി എംപിയുമായിരുന്ന ഇന്നസെന്റ് രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ പ്രചരണങ്ങളെ വിമര്‍ശിച്ച് അദ്ദേഹം എത്തിയത്.
തനിക്ക് പറയാനുള്ളത് താന്‍ പറയാം എന്നും, ആ ഉത്തരവാദിത്വം ആരും ഏറ്റെടുക്കേണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല’. എന്നും ഇന്നസെന്റ് ചൂണ്ടിക്കാട്ടുന്നു. ഒരു ആവേശത്തിന് ഇടതുപക്ഷക്കാരന് ആയെന്നും അത് വലിയ തെറ്റായിരുന്നു, പശ്ചതാത്താപമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞതായിട്ടായിരുന്നു പ്രചരണം.
2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ഇന്നസെന്റ്.
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...