Connect with us

സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാര്‍ ഉണ്ടായിരുന്നു.. കാര്യമായ വരുമാനം ഉണ്ടാവില്ല. മിക്കവരും പല ദിവസങ്ങളിലും പട്ടിണിയാണ്… തനിക്ക് വര്‍ക്കുള്ള ദിവസം ഞങ്ങള്‍ എല്ലാവരും കുശാലായി ഭക്ഷണം കഴിക്കും; ജയകൃഷ്ണന്‍

Actor

സീരിയലുകളില്‍ നിന്നും സിനിമയിലേക്ക് എത്തി നായകനായും വില്ലനായും വേഷമിട്ട താരമാണ് ജയകൃഷ്ണന്‍. ദൂരദര്‍ശനിലെ ഡോക്യുമെന്ററികള്‍ക്ക് ശബ്ദം കൊടുത്താണ് നടന്‍ ജയകൃഷ്ണന്‍ ടെലിവിഷനിലേക്ക് എത്തുന്നത്. സിനിമയിലേക്ക് എത്താനുള്ള ഒരു കാരണം തന്റെ ശബ്ദം തന്നെയാണെന്നാണ് ജയകൃഷ്ണൻ പറയുന്നത്

സിനിമയിലേക്ക് എത്താന്‍ ശബ്ദമാണോ കാരണം എന്ന് ചോദിച്ചാല്‍ അതും ഒരു കാരണമായി എന്ന് മാത്രമേ പറയാനാവുകയുള്ളു എന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. അതായിരിക്കാം ഒരു പക്ഷേ ഒരുപാട് കഥാപാത്രങ്ങള്‍ തേടി എത്താനുള്ള ഒരു കാരണം.

കുറച്ച് ഡോക്യുമെന്ററികള്‍ക്ക് താന്‍ ശബ്ദം കൊടുത്തിട്ടുണ്ട്. 1995-97 കാലഘട്ടത്തിലാണ് ദൂരദര്‍ശനില്‍ ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്തിരുന്നത്. അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താല്‍ 750 രൂപ കിട്ടും. ചില ദിവസം രണ്ടും മൂന്നും ഡോക്യുമെന്ററി ഉണ്ടാകും.

അന്ന് അടിപൊളിയായിരിക്കും. തന്നെ കൂടാതെ സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാര്‍ ഉണ്ടായിരുന്നു അവിടെ. അവര്‍ക്കൊന്നും കാര്യമായ വരുമാനം ഉണ്ടാവില്ല. മിക്കവരും പല ദിവസങ്ങളിലും പട്ടിണിയാണ്. തനിക്ക് വര്‍ക്കുള്ള ദിവസം ഞങ്ങള്‍ എല്ലാവരും കുശാലായി ഭക്ഷണം കഴിക്കും.

അന്നത്തെ ആ കൂട്ടത്തില്‍ നിന്ന് താന്‍ മാത്രമായിരുന്നു സിനിമയിലെത്തിയത് എന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. അതേസമയം, മമ്മൂട്ടിയുടെ സിബിഐ 5ല്‍ ആണ് ജയകൃഷ്ണന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു താത്വിക അവലോകനം എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

More in Actor

Trending

Recent

To Top