Social Media
സര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത്; ആരാധകന്റെ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രൻ നൽകിയ മറുപടി കണ്ടോ?
സര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത്; ആരാധകന്റെ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രൻ നൽകിയ മറുപടി കണ്ടോ?
സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ അതിന് വന്ന കമന്റും സംവിധായകന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നു
‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമ കണ്ടു എന്നും ഒരുപാട് ഇഷ്ടപ്പെട്ടു എന്നുമായിരുന്നു താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇനിയും ഇതു പോലെയുള്ള സിനിമകള്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു എന്നും അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു
”സര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത്?” എന്നാണ് പോസ്റ്റിന് താഴെ എത്തിയ കമന്റ്. ”ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കാണുവാന്‍ വേണ്ടി ഒരു നല്ല സിനിമ ഒരുക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ സിനിമകള്‍ കാണുവാന്‍ സമയം കിട്ടുന്നില്ല” എന്നാണ് സംവിധായകന്റെ മറുപടി. അല്‍ഫോണ്‍സിന്റെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഗോള്‍ഡ്’ ആണ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.
ഗോള്‍ഡ് എപ്പോള്‍ എത്തുമെന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി നല്‍കിയിട്ടുണ്ട്. ”ഉടന്‍ തന്നെ ഷോയ്ക്ക് തയ്യാറെടുത്തു കൊള്ളു ബ്രോ” എന്നാണ് അല്‍ഫോണ്‍സിന്റെ മറുപടി. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടതോടെയാണ് അല്‍ഫോണ്‍സ് ഗോള്‍ഡ് പ്രഖ്യാപിച്ച് എത്തിയത്.
