Social Media
‘ഉമ്മയ്ക്ക് സുഖമല്ലേ’; അശ്ലീല കമന്റിട്ട യുവാവിന് സുബി സുരേഷിന്റെ മറുപടി
‘ഉമ്മയ്ക്ക് സുഖമല്ലേ’; അശ്ലീല കമന്റിട്ട യുവാവിന് സുബി സുരേഷിന്റെ മറുപടി
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സുബി സുരേഷ്. ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയാണ് താരം നൽകാറുള്ളത്
തന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് നടിയും അവതാരകയുമായ സുബി സുരേഷ് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
”ഈ സ്ഥലം ഏതെന്നു പറയാമോ?” എന്ന ക്യാപ്ഷനോടെയാണ് യുഎസ്എ ട്രിപ്പിന്റെ ചിത്രം സുബി പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റുമായി യുവാവ് എത്തിയത്. ”നിങ്ങള്‍ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്” എന്നാണ് യുവാവിന്റെ കമന്റ്.
”ഉമ്മയ്ക്ക് സുഖമല്ലേ?” എന്നാണ് യുവാവിനെ മെന്‍ഷന്‍ ചെയ്തു കൊണ്ട് സുബി പ്രതികരിച്ചത്. ഇതോടെ യുവാവ് കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ കമന്റിന്റെ സ്ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ഇത്തരം മറുപടി തന്നെ നല്‍കണമെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
