Connect with us

ഭക്ഷണം യാചിച്ച കുട്ടികളെ അവഗണിച്ചു; നടി രശ്മികയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷവിമര്‍ശനം

Social Media

ഭക്ഷണം യാചിച്ച കുട്ടികളെ അവഗണിച്ചു; നടി രശ്മികയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷവിമര്‍ശനം

ഭക്ഷണം യാചിച്ച കുട്ടികളെ അവഗണിച്ചു; നടി രശ്മികയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷവിമര്‍ശനം

ഭക്ഷണം യാചിച്ച കുട്ടികളെ അവഗണിച്ച് രശ്മികയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികള്‍ക്ക് രശ്മിക ഒന്നും നല്‍കാതെ പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ഒരു റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ വണ്ടിയിലേക്ക് കടക്കുകയാണ് രശ്മിക.

പിന്നാലെ വേറൊരു കുട്ടിയും താരത്തിന്റെ പുറകെ വരുന്നു. എന്തെങ്കിലും കഴിക്കാനെങ്കിലും തരൂവെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് താരം കാറിന്റെ ഗ്്ളാസ് താഴ്ത്തുന്നതും പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം വസ്ത്രധാരണത്തിനെതിരെ കഴിഞ്ഞ ദിവസം താരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കാണ് വിമര്‍ശനം നേരിട്ടത്. സ്വെറ്റ്ഷര്‍ട്ടും ഡെനിം ഷോര്‍ട്‌സുമായിരുന്നു രശ്മികയുടെ വേഷം. ഷോര്‍ട്‌സിന്റെ ഇറക്കം കുറഞ്ഞതാണ് ചില സൈബര്‍സദാചാരവാദികളെ ചൊടിപ്പിച്ചത്.

പാന്റ്‌സ് ധരിക്കാന്‍ മറന്നോ, പ്രശസ്തി കൂടുമ്പോള്‍ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍. രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്.

More in Social Media

Trending

Recent

To Top