തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. പുഷ്പയിലെ താരത്തിന്റെ സാമി ഗാനം ഏറെ വൈറലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കാണ് വിമര്‍ശനം നേരിടുന്നത്. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു രശ്മികയുടെ വേഷം. എന്നാൽ വലിയ സ്വെറ്റ്ഷർട്ട് അല്ല ട്രോളന്മാരുടെ കണ്ണിലുടക്കിയത്, ചെറിയ ഡെനിം ഷോർട്സ് ആണ്. താരത്തിന് തീരെ ഡ്രസ്സിങ് സെൻസില്ലെന്ന് പറഞ്ഞാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്.
ഷർട്ടിനു കീഴെ ഷോർട്സ് ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നും പാന്റ് ധരിക്കാൻ മറന്നതാണോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. എന്നാൽ രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...