ചില കണക്കുകൂട്ടലുകള്‍ തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്; പഴയ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ്
ചില കണക്കുകൂട്ടലുകള്‍ തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്; പഴയ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ്
ചില കണക്കുകൂട്ടലുകള്‍ തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്; പഴയ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ്
ലോക്ഡൗണ്‍ ദിവസം കായംകുളത്ത് കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ തനിക്കും പര്‍ദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരില്‍ പോലീസില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന യുവാവിന്റെ വെളിപ്പെടുത്തല്‍ സോഷ്യൽ മീഡിയയിലടക്കം ഏറെ വിവാദമായിരുന്നു.
കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്സല് മണിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍, ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം എം.എല്‍.എ എം. മുകേഷ്. ദുരനുഭവം നേരിട്ടതായി ഫേസ്ബുക്കില്‍ ആരോപിച്ച അഫ്സലിന്റെ ഫേസ്ബുക്കിലെ പഴയ പേരായ ആര്യന് മിത്രഎന്ന ഐഡില്‍ നിന്ന് മുകേഷിന്റെ പേജില്‍ തെറി പറഞ്ഞതിന്റെ സ്ക്രീന്‍ഷോട്ടാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
പണ്ട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ തെറി വിളിച്ച് കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് വ്യക്തമാക്കുന്നു. അന്ന് തന്തക്ക് വിളിച്ച് മറുപടി കൊടുത്തതിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മുകേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്
ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്… അന്ന് ഇവന്റെ പേര് ആര്യന് മിത്ര എന്നായിരുന്നു…
പെൺകുട്ടികളെ വിവാഹം കഴിപ്പിക്കലും ആൺകുട്ടികളുടെ ജോലി തിരക്കലുമാണ് ഇന്നത്തെ നാട്ടുകാരുടെ പ്രധാന തൊഴിൽ. പെണ്ണുങ്ങളൊക്കെ കല്യാണം കഴിച്ച് കുട്ടികളെ പെറ്റുകൂട്ടാനാണെന്നും ആണുങ്ങൾ...
തന്റെ ആദ്യ സിനിമയായ ‘തമ്പ്’ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നടി ജലജ. 1973 പുറത്തിറങ്ങിയ ബ്ലാക്ക് ആന്‍ഡ്...
ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് സ്ത്രീപീഡനങ്ങൾ. ഇരയാക്കപ്പെട്ട സ്ത്രീകൾ ഒന്നുകിൽ ആത്മഹത്യാ ചെയ്യണം, അല്ലെങ്കിൽ മരണം വരെ സമൂഹത്തിനു മുന്നിൽ പരിഹാസ്യരായി...