Social Media
‘പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍’; വീഡിയോയുമായി വിഷ്ണു ഉണ്ണികൃഷ്ണൻ
‘പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍’; വീഡിയോയുമായി വിഷ്ണു ഉണ്ണികൃഷ്ണൻ
മലയാളികളുടെ പ്രിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരമായി എത്തി സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ എടുക്കുകയായിരുന്നു നടൻ. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ പാട്ട് സീനിൽ കൂടെ അഭിനയിച്ച ഒരു അമ്മച്ചിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് വിഷ്ണു.
‘കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം മരതകം പാട്ട് സീനില്‍ വച്ച് കണ്ടപ്പോള്‍’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു. ബിഗ് ബ്രദര്‍, ഒരു യമണ്ടൻ പ്രേമകഥ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
അതേസമയം രണ്ട് എന്ന സിനിമയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആയ ചിത്രം സമകാലീന രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
