Social Media
‘അജഗജാന്തര’ത്തിലെ ‘ഒള്ളുള്ളേരു’വിന് ചുവടുവെച്ച് സോനയും കൂട്ടരും; വീഡിയോ വൈറൽ
‘അജഗജാന്തര’ത്തിലെ ‘ഒള്ളുള്ളേരു’വിന് ചുവടുവെച്ച് സോനയും കൂട്ടരും; വീഡിയോ വൈറൽ
മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് സോന നായര്‍ 1996 ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്. പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു.
ഇപ്പോഴിതാ സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയ ആൻ്റണി വർഗീസ് – ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അജഗജാന്തര’ത്തിലെ സൈട്രാൻസ് ഗാനം ‘ഒള്ളുള്ളേരു ഒള്ളുള്ളേരു’വിന് ചുവടുവെച്ചിരിക്കുകയാണ് സോന നായരും സുഹൃത്തുക്കളും..ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഡാൻസ് വീഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
ഒള്ളുള്ളേരു ഗാനം റിലീസായി ഒരു മാസത്തിലേറെ പിന്നിട്ടെങ്കിലും യൂട്യൂബിലും റീല്‍സിലും അതിന്റെ മാറ്റൊലികള്‍ അവസാനിച്ചിട്ടില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഗാനത്തിനൊത്ത് ചുവടുവെച്ച് റീൽസും മറ്റും ചെയ്യുന്നുണ്ട്. അജഗജാന്തരം തീയേറ്ററുകളിലെത്തിയതോടെ തീയേറ്ററിലും ഈ പാട്ടിനൊപ്പം ഏവരും ചുവടുവെച്ച് ആഘോഷമാക്കുന്നുമുണ്ട്.
