Social Media
നീയും ഞാനും ചേർന്നാൽ മൂന്ന്, ‘കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നു’; അനിയത്തിയുടെ ബേബി ഷവർ ആഘോഷമാക്കി മൃദുലയും
നീയും ഞാനും ചേർന്നാൽ മൂന്ന്, ‘കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നു’; അനിയത്തിയുടെ ബേബി ഷവർ ആഘോഷമാക്കി മൃദുലയും
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് പാർവതി വിജയി. അഭിനയത്തിൽ സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു പാർവതിയുടെ വിവാഹം. ക്യാമറാമാൻ അരുൺ ആണ് പാർവതിയുടെ ഭർത്താവ്. വിവാഹശേഷമാണ് പാർവതി കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത്.
ഇപ്പോൾ ഇരുവരും ആദ്യ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. അടുത്തിടെയാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിവരം പാർവതി ആരാധകരെ അറിയിച്ചത്. നീയും ഞാനും ചേർന്നാൽ അത് മൂന്ന് എന്ന ക്യാപ്ഷ്യനോടെയാണ് മനോഹരമായ ചിത്രങ്ങൾ പാർവതിയും അരുണും പങ്കിട്ടത്. അവനോ അവളോ ആണോ ആദ്യ കണ്മണിയായി എത്താൻ പോകുന്നത് എന്ന ചോദ്യത്തോടെയുള്ള ഡെക്കർ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്.
സീരിയൽ താരം മൃദുലയുടെ സഹോദരി കൂടിയാണ് പാർവതി. മൃദുലയും വീട്ടുകാരും ചേർന്ന് പാർവതിയുടെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ്. അനിയത്തിയുടെ ബേബി ഷവർ ചിത്രങ്ങൾ മൃദുല സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘വളരെ അധികം സന്തോഷത്തോടെ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നു’ എന്നാണ് അനിയത്തിയുടെ ബേബി ഷവർ ചിത്രങ്ങൾക്കൊപ്പം മൃദുല കുറിച്ചത്. ക്രിസ്മസ് തീമും കൂടി കലർത്തിയാണ് മൃദുല അനിയത്തിക്കായി ബേബി ഷവർ ഒരുക്കിയത്.
മുൃദുലയുടെ അച്ഛനും അമ്മയും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.അനിയത്തിയുടെ ഏറ്റവും സ്പെഷ്യലായ ദിവസത്തിന്റെ വീഡിയോ വൈകാതെ തന്റെ യുട്യൂബ് ചാനലിൽ വരുമെന്നും മൃദുല അറിയിച്ചിട്ടുണ്ട്.