Connect with us

രണ്ട് മാസമായി ഒരു പ്രോജക്റ്റിലായിരുന്നു, ഒടുവിൽ ഇന്ന് എനിക്ക് അത് എന്റെ മകൾക്ക് ക്രിസ്മസ് സമ്മാനമായി നൽകാം… അല്ലിയ്ക്ക് സുപ്രിയ നൽകിയ സമ്മാനം കണ്ടോ?

Social Media

താരങ്ങളോടുളള അതേ ഇഷ്ടം തന്നെയാണ് അവരുടെ മക്കളോടും ആരാധകര്‍ക്കുള്ളത്. ഏറെ ആരാധകരുള്ള താരപുത്രിയാണ് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃത. മകളുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്

ഇപ്പോഴിതാ, ക്രിസ്‌മസ്‌ ദിനത്തിൽ മകൾക്ക് നൽകിയ സമ്മാനം ആരാധകരുമായി പങ്കുവെക്കുകയാണ് സുപ്രിയ. എഴുത്തിൽ മിടുക്കിയായ അല്ലി എഴുതിയ കവിതകൾ പുസ്‌തക രൂപത്തിലാക്കി,അതാണ് സുപ്രിയ സമ്മാനമായി നൽകിയിരിക്കുന്നത്. അല്ലിയുടെ ചിത്രവും കവിതയ്‌ക്കൊത്ത വരകളും ചേർത്ത് മനോഹരമാക്കിയ പുസ്‌തകത്തിന്റെ വീഡിയോയും ഫൊട്ടോയും സുപ്രിയ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഷെയർ ചെയ്‌തിരിക്കുന്നത്‌

“ഇന്ന് ക്രിസ്‌മസ്‌ ആഘോഷിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസ് ആണിത്. അതിനാൽ എനിക്ക് ഇത് ഒരുപോലെയല്ല. എന്നിരുന്നാലും, ഞാൻ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റിലായിരുന്നു, ഒടുവിൽ ഇന്ന് എനിക്ക് അത് എന്റെ മകൾ അല്ലിക്ക് ക്രിസ്മസ് സമ്മാനമായി നൽകാം! ഞാൻ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ഒരു ചെറിയ പുസ്‌തകമാക്കി, ഗോവിന്ദിനും ഞങ്ങളുടെ ഏറ്റവും നല്ല ചിത്രകാരൻ രാജിയ്ക്കും നന്ദി! അവൾ ആവേശത്തിലാണ്! ഞാനും അങ്ങനെ തന്നെ! എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!” സുപ്രിയ കുറിച്ചു.

പുസ്തകം വിൽപ്പനയ്ക്കില്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി കുറച്ചു കോപ്പികൾ മാത്രമാണ് എടുത്തിരിക്കുന്നതെന്നും സുപ്രിയ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
You may also like...

More in Social Media

Trending